കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപ്പാലങ്ങൾക്കായി സംസ്ഥാനത്ത് 250 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച അഞ്ചാമത്തെ റെയിൽവേ മേൽപ്പാലമാണ് കാരിത്താസിലേത്. 72 Read More…
Author: editor
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം കോളേജിന് 9 ‘എ’ ഗ്രേഡുകൾ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 9 ഇനങ്ങളിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ഉൾപ്പടെ 9 എ ഗ്രേഡുകൾ കരസ്ഥമാക്കി. കൃഷ്ണവേണി (എം. എ. എച്ച് .ആർ. എം.) ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും’എ’ ഗ്രെയ്‌ഡും, കാർട്ടൂണിങ്ങിലും, സ്പോട് പെയ്ന്റിങിലും ശ്രാവൺ ചന്ദ്രൻ റ്റി ജെ (ബി കോം ) രണ്ടാം സ്ഥാനവും ‘എ’ ഗ്രേയ്‌ഡും, ഗീതു വി (ബി എസ് സി ബയോടെക്നോളജി ) കവിതാപാരായണം ‘എ’ ഗ്രെയ്‌ഡും, Read More…
കൂട്ടായ്മയുടെ ശക്തി സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാർ : മാർ റാഫേൽ തട്ടിൽ
കൊടുങ്ങല്ലൂർ : കൂട്ടായ്മയുടെ ശക്തി എന്താണെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമൂഹം എന്ന് സീറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമ്മിക്കുന്ന ഓർമകൂടാരത്തിന്റെ ശിലാസ്ഥാപന ചടങ് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ എന്താണെന്നു ഞങളെ പഠിപ്പിച്ചത് ക്നാനായക്കാരാണ്. ക്നാനായക്കാരില്ലെങ്കിൽ സീറോമലബാർ സഭ അപൂർണ്ണമായിരിക്കും. പൈതൃക ഭൂമിയായ കൊടുങ്ങല്ലൂരിനെ തറവാട് ഭൂമിയായി കാണണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. Read More…
പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം ;പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു
വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില Read More…
UNIQUE AC SERVICES ന്റെ പുതിയ ബ്രാഞ്ച് ചെത്തിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു
UNIQUE AC സർവീസിന്റെ പുതിയ ബ്രാഞ്ച് ചെത്തിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ ഉത്‌ഘാടനം നിർവ്വഹിച്ചു. UNIQUE AC SERVICES ന്റെ സേവനം ഈരാറ്റുപേട്ട, പാലാ, ഉഴവൂർ, കോട്ടയം, കൂത്താട്ടുകുളം, തൊടുപുഴ എന്നിവടങ്ങളിലെല്ലാം ലഭ്യമാണ്. മികച്ച സേവനം, കുറഞ്ഞ സർവീസ് ചാർജുകൾ…വിളിക്കൂ… UNIQUE AC SERVICES customer care : 8111990611 ,8111880344
പഠനത്തോടൊപ്പം തൊഴിൽ മേഖല ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം: മാണി സി കാപ്പൻ
രാമപുരം: വിദ്യാഭ്യാസകാലഘട്ടത്തിൽതന്നെ തങ്ങളുടെ തൊഴിൽ മേഖല കണ്ടെത്തുന്നതിൽ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ ആഗസ്‌തീനോസ് കോളേജും സ്മാർട്ട് ടെക് ടെക്നോളജിയും സംയുക്തമായി നടത്തിയ ‘ഫ്യൂച്ചർ ഫ്യൂഷൻ ‘ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10:00 മണിക്ക് ആരംഭിച്ച തൊഴിൽ മേളയിൽ വിവിധ ജില്ലകളിൽനിന്നുമായി 580 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കോളേജ് മാനേജർ റെവ. ഫാ ബെർക്ക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ Read More…
ചെറുകിട പദ്ധതികളിലൂടെ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യം: തോമസ് ചാഴികാടൻ എം.പി
ഇടപ്പാടി: ചെറുകിട പദ്ധതികളിലൂടെ ഗ്രാമ പ്രദേശങ്ങളുടെ വികസനം സാധ്യമാക്കുന്നതിനാണ് മുഖ്യ പരിഗണന നൽകുന്ന തെന്ന് തോമസ് ചാഴികാടൻ എം.പി.പറഞ്ഞു. എം .പി ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി വാർഡിൽ ഇടപ്പാടി – പാലോലി -കുന്നേൽഭാഗം റോഡിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അമ്പലമറ്റം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടി. ആർ ശിവദാസ് Read More…
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിലക്കയറ്റത്തിനും, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനങ്ങൾ പ്രതികരിക്കണം: പി. ജെ.ജോസഫ്
കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. വന്യജീവികൾ മനുഷ്യനെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും വനത്തിൽ വെള്ളവും ഭക്ഷണം ലഭിക്കാഞ്ഞിട്ട ണെന്നും വനത്തിൽ തടയണകൾ നിർമ്മിക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സിപിഎമ്മും എസ്എഫ്ഐയും മനുഷ്യരെ കൊല്ലുന്നത് എന്തിൻ്റെ പേരിലാണെന്നും വ്യക്തമാക്കണമെന്നും പി. ജെ ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം Read More…
യുവത്വത്തിൻ്റെ ആഘോഷവുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു
അരുവിത്തുറ : കോളേജ് യൂണിയൻ്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കാലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ റമീസ് ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ സ്റ്റാഫ് അഡ്വസൈർ ജോബി ജോസഫ്, യൂണിയൻ ഭാരവാഹികളായ ദേവനാരായണൻ, Read More…
ശിവരാത്രി ദിനത്തിലെ തൊഴിലുറപ്പ് ശുചിത്വ ആസൂത്രിത നീക്കം; ശക്തമായ പ്രതിഷേധം : ജി. ലിജിൻ ലാൽ
കോട്ടയം : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ശുചിത്വ ക്യാമ്പയിൻ ശിവരാത്രി ദിനമായ മാർച്ച് എട്ടിന് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത് വിശ്വാസത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് ബി.ജെ. പി. ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതിയ കാമ്പയിൻ നാടെങ്ങും വ്രത അനുഷ്ഠാനത്തിലും ആഘോഷത്തിലും മുഴുകുന്ന ദിനത്തിൽ തന്നെ ആരംഭിക്കുന്നത് തികച്ചും ആസൂത്രിതമാണെന്ന് കരുതുന്നു. തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ ആയിരക്കണക്കിന് വനിതകൾ ശിവഭജനത്തിലും വ്രതത്തിലും മാത്രം കഴിയുന്ന ദിനമാണ് അന്ന്. ആലുവ അടക്കമുള്ള പുണ്യക്ഷേത്രങ്ങളിൽ Read More…











