Blog uzhavoor

കേജ്‌രിവാളിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ നിരാഹാരസമരവുമായി ജോണിസ് പി സ്റ്റീഫന്‍

ഉഴവൂര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഉപവാസ സമരവുമായി ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍. നിരാഹാരസമരം ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീമതി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കെ ജോസ്, ബിനു പീറ്റര്‍, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോന്‍ സ്റ്റീഫന്‍, ജെയ്‌സണ്‍ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോണ്‍ വെട്ടത്തുകണ്ടത്തില്‍,സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, ബോബി Read More…

obituary poonjar

സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍ കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി

പാതാമ്പുഴ: സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി. സംസ്‌കാരശുശ്രുഷകള്‍ ഇന്ന് (30-3-2024, ശനി) 4 പി.എം ന് വീട്ടില്‍ ആരംഭിച്ച് മലയിഞ്ചിപ്പാറ മാര്‍ സ്ലീവാ പള്ളിയില്‍. ഭാര്യ: ഏലമ്മ ആനക്കല്ല് പാലക്കുടിയില്‍ കുടുംബാംഗം. മക്കള്‍: ജാന്‍സി (പരേത), ജിന്‍സി, ജോയ്‌സ്, ഇമ്മാനുവേല്‍ (ജിമ്മി), വിന്‍സെന്റ് (കേരള കോണ്‍ഗ്രസ്(എം) യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി) മരുമക്കള്‍: ബെന്നി ഫിലിപ്പ് കലേക്കാട്ടില്‍ ഭരണങ്ങാനം, ജീനാ ഇമ്മാനുവേല്‍ കടുപ്പാറയില്‍ പൂഞ്ഞാര്‍, സനില Read More…

general

കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി

കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്‍ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പാലാ രൂപത വൈദികനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്‍ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് Read More…

Main News

കുമളി സ്പ്രിങ് വാലി കുരിശുമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തീര്‍ഥാടകന് പരിക്ക്

കുമളി: സ്പ്രിങ് വാലി കുരിശുമലയില്‍ മല കയറാനെത്തിയ യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. മുല്ലമല സ്വദേശി എം ആര്‍ രാജുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രാജീവിനെ 66 സെന്റിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമളിയിലെ കുരിശുമല കയറ്റം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് രാജുവിനെ കാട്ടുപോത്ത് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പീരുമേട് വില്ലേജ് ഓഫീസിന് സമീപം കാട്ടുപോത്ത് കൂട്ടമായി കാണപ്പെടുകയും വലിയ ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

poonjar

പയ്യാനിത്തോട്ടം പള്ളിയിൽ ദുഖവെള്ളിയാചരണം നടത്തി

പയ്യാനിത്തോട്ടം : വി. അൽഫോൻസാ പള്ളിയിൽ നടന്ന ദു:ഖവെള്ളിയുടെ തിരുക്കർമ്മങ്ങൾക്ക് റവ. ഫാ ജോർജ് വരകുകാലാപറമ്പിൽ വികാരി റവ. ഫാ തോമസ് കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി. പയ്യാനിത്തോട്ടം ടൗൺ ചുറ്റി നടന്ന കുരിശിൻ്റെ വഴിക്ക് ശേഷം നേർച്ചക്കഞ്ഞി വിതരണം നടന്നു. എ.കെ.സി.സി യുടെ ആഭിമുഖ്യത്തിൽ പാനവായനയും നടന്നു. പ്രസിഡൻ്റ് ലിബിൻ കല്ലാറ്റ്, സിനോബി വട്ടോത്ത്, എന്നിവർ നേതൃത്വം നൽകി.

Accident pala

പാലാ ചെത്തിമറ്റത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്

പാലാ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിക്ക് (40) ആണ് പരിക്കേറ്റത്. ഷൈനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.

Blog Main News

വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി.വിഗ്നേശ്വരിയുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടന്നത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനവുമാണ് ആദ്യഘട്ടത്തില്‍ റാന്‍ഡമൈസ് ചെയ്തത്. Read More…

Main News

വിജ്ഞാപനം ഇറങ്ങി, പത്രിക സമര്‍പ്പണം ഏപ്രില്‍ നാലുവരെ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന കേരളത്തില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറങ്ങിയതോടെ പത്രിക സമര്‍പ്പണത്തിന് ആരംഭമായി. ഏപ്രില്‍ നാലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ, (ജില്ലാ കളക്ടറുടെ ചേംബര്‍) ഉപവരണാധികാരിയായ ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റില്‍ തന്നെയുള്ള ഓഫീസിലോ പത്രിക സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയതികളില്‍ പത്രിക സ്വീകരിക്കുന്നതല്ല എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ Read More…

Blog

ഡി .സി.എല്‍ പെറ്റ്‌സ് ക്യാമ്പ്: രജിസ്‌ട്രേഷന്‍ ഏപ്രില്‍ 3 വരെ

തൊടുപുഴ: രണ്ടാമത് പ്രവിശ്യാ ഡി.സി.എല്‍ പെറ്റ്‌സ് ക്യാമ്പ് ഏപ്രില്‍ 11 മുതല്‍ 13 വരെ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടക്കും. 4 മുതല്‍ 10 വരെ ക്ലാസുകാര്‍ക്ക് ജാതിമത ഭേദമില്ലാതെ ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പിന്റെ വിജയത്തിനായി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ് ലിന്‍ – ചെയര്‍പേഴ്‌സണ്‍, കോ – ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട് – ജനറല്‍ കണ്‍വീനര്‍, തോമസ് കുണിഞ്ഞി – ക്യാമ്പ് ചീഫ്, എബി ജോര്‍ജ് – ഓര്‍ഗനൈസര്‍, ബീന സണ്ണി – Read More…

poonjar

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. സിബി മഞ്ഞക്കുന്നേല്‍ സി.എം.ഐ. ഉദ്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ യു.പി. ഹാളില്‍ കുട്ടികള്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ സജ്ജീകരിച്ചിരുന്നു. പി.റ്റി.എ. പ്രസിഡന്റ് പ്രസാദ് കുരുവിള, പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക-രക്ഷാകര്‍ത്തൃ പ്രതിനിധികള്‍ പഠനോത്സവത്തിന് നേതൃത്വം Read More…