general

അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം

കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം കോട്ടയം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 4510 അധ്യാപകർക്കാണ് ഓഗസ്റ്റ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം. അക്കാദമിക മൂല്യം ചോർന്നുപോകാതെയും ഉത്തരവാദിത്തത്തോടെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വർദ്ധിച്ചിരിക്കുകയാണെന്ന് ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. Read More…

cherpunkal

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ മുഖാമുഖം

പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് കേരളത്തിലും ഈ വർഷം മുതൽ ഡിഗ്രി പഠനം അടിമുടി മാറുകയാണ്. ഇതിന്റെ ലക്ഷ്യം ബിരുദപഠനം ലോക നിലവാരത്തിൽ എത്തിക്കുക എന്നതാണ്. വേണമെങ്കിൽ മിടുക്കരായ കുട്ടികൾക്ക് രണ്ടരവർഷം കൊണ്ട് ഡിഗ്രി പഠനം പൂർത്തിയാക്കാം. കൊമേഴ്സിനു ചേരുന്ന വിദ്യാർത്ഥിക്ക് മൂന്നുകൊല്ലം കഴിഞ്ഞ് ബിസിഎ സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങാം. വിദേശപഠനത്തിന് ഒരുവർഷം ലാഭം. ക്രെഡിറ്റുബാങ്കിംഗ് നിലവിൽ വരുന്നതുകൊണ്ട് ഓൺലൈനിലും കോളേജുമാറിയും പുതുമയാർന്ന കോഴ്സുകൾ പഠിക്കാം. ഈ മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ മെയ് 6 Read More…

Accident

ബസും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്

ബസും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരുക്ക്. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ​ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

mundakkayam

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫിലിപ്പ് കെ.വിയുടെ നേതൃത്തിൻ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥരായ സുധീഷ്,റെജി എന്നിവരെത്തി പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു. എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല. Read More…

crime

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; 3 പേർ കസ്റ്റഡിയിൽ

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. പതിനഞ്ച് വർഷമായി 5സി എന്ന ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു. പെൺകുട്ടിയുടെ പ്രസവം നടന്നത് Read More…

crime

മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പല്ലൻ അനീഷ് എന്ന് വിളിക്കുന്ന സുധീന്ദ്ര ബാബു (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 10 :15 മണിയോടുകൂടി മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിന്റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു. സുധീന്ദ്ര ബാബുവിന് യുവാവിനോട് മുൻ Read More…

general

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി മുന്നോട്ടു പോകാം; ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം Read More…

Main News

പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി

സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.

poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ വിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി

പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീനാരായണവിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി. 30 ന് ശിവഗിരിയിലെ ഗുരുദേവ സന്നിധിയിൽ നിന്നുമാണ് ദേവവിഗ്ര ഹങ്ങളും സ്വർണ്ണ വേലും ഒപ്പം ദിവ്യജ്യോതിയും ഘോഷയാത്രയായി പൂഞ്ഞാറിലേയ്ക്ക് പുറപ്പെത്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹഘോഷ യാത്ര അവിടെ വിശ്രമിച്ചതിനുശേഷം രാവിലെ പൂഞ്ഞാറിലേക്ക് പുറപ്പെട്ട ഘോഷയാമയ്ക്ക് വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങളേറ്റുവാങ്ങി ഉച്ചയോടുകൂടി ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രസന്നിധിയിലെത്തിച്ചേർന്നു. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഘോഷയാത്ര പൂഞ്ഞാറിൽ വൈകിട്ട് 6.00 Read More…

pala

ലയണൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയ്ക്ക് അവാർഡ്

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ പത്തു ക്ലബ്ബുകൾ ഉൾപ്പെട്ട റീജിയൻ10 ൻറ റീജിയൻ കോൺഫ്രൻസിനോടനുബന്ധിച്ച് ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയ്ക്ക് ലഭിച്ചു. പാലാ നെല്ലിയാനി ലയൺസ് ക്ലബിൽ നടന്ന മീറ്റിംഗിൽ റീജിയൻ ചെയർപേഴ്സൺ ശ്രീ.മജു പുളിക്കലിൻറ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശിയിൽ നിന്നും അരുവിത്തുറ ലയൺസ് ക്ലബ് മുൻ പ്രസിഡന്റും ഇപ്പോൾ ജില്ലാ ചീഫ് കോഡിനേറ്ററുമായ സിബി മാത്യു Read More…