ചേർപ്പുങ്കൽ :ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രികരായ പാളയം സ്വദേശികൾ ജോളി ( 53) മകൻ ജിൻസ് ( 22) സ്കൂട്ടറിനു പിന്നിൽ യാത്ര ചെയ്തിരുന്ന ചേർപ്പുങ്കൽ സ്വദേശി അജിൻ ജിനു ( 16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ ചേർപ്പുങ്കൽ -കൊഴുവനാൽ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനു സമീപമായിരുന്നു അപകടം.
Author: editor
43- മത് നാഷണൽ മാസ്റ്റേഴ്സ് മീറ്റ്; മുണ്ടക്കയം സ്വദേശി പി.കെ പ്രസാദിന് സിൽവർ മെഡൽ
മുണ്ടക്കയം :മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം പുലികുന്നു സ്വദേശി പ്രസാദ് മുംബൈയിൽ വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് – നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന് 800 മീറ്ററിൽ ബ്രോൺസ് മെഡലും, 1500 മീറ്ററിൽ സിൽവർ മെഡലും നേടി നാടിൻ്റെ അഭിമാനമായി മാറി. കുട്ടിക്കാനം മരിയൻ കോളേജിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രസാദ്. ഭാര്യ ജയമോൾ പ്രസാദ്, മക്കൾ ആതിര, അർച്ചന, Read More…
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്. ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്.
എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു
ഈരാറ്റുപേട്ട: എഐടിയുസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു. ഈരാറ്റുപേട്ട ടൗൺ ചുറ്റിയുള്ള റാലിയിൽ നിലക്കാവടികളും, ഗരുഡൻ പറവയും, റോളർ സ്കേറ്റിങ്ങും, മുത്തുക്കുടകളും അലങ്കരിച്ച ട്രാക്ടറും നെറ്റിപ്പട്ടം ചാർത്തിയ ഓട്ടോറിക്ഷകളും രക്ത പതാകകൾ ഏന്തി അണി നിരന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി മാറി. റാലി സമാപിച്ചുകൊണ്ട് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്തു. 1886ൽ ചിക്കാഗോ തെരുവീഥികളിൽ Read More…
ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധം: ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത Read More…
കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കുടക്കച്ചിറ: പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10)വാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനാണ്. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മാതാവ് ലിസി കാപ്പുംതല, സഹോദരി ലിബി(വിദ്യാർത്ഥിനി).
ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർത്ഥിനികൾക്ക് പരുക്ക്
വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു. എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 6.30ഓടെ ആയിരുന്നു അപകടം.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബാക്കിയുള്ളവർക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണാനാണ് സംഘം ഇലവീഴാപൂഞ്ചിറയിൽ എത്തിയത്.
സ്വർണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി.
നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്; മെയ് അഞ്ച് മുതൽ സർവീസ് ആരംഭിക്കും
നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരിൽ മെയ് 5 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് സർവീസ് നടത്തുക. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. Read More…
കൊച്ചു പുരയ്ക്കൽ കെ.എ. ജോസഫ് നിര്യാതനായി
പൂഞ്ഞാർ : കൊച്ചു പുരയ്ക്കൽ കെ.എ. ജോസഫ് (കൊച്ചേപ്പ് – 75) നിര്യാതനായി. സംസ്ക്കാരo ഇന്ന് 9.30 വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെ: മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: മേരി ജോസഫ് തിടനാട് ഒട്ടലാങ്കൽ കുടുംബാംഗം. മക്കൾ : ജോസ്മി (അദ്ധ്യാപിക സെ: മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്), ജോബിൻ (മരിയൻ കോളേജ് കുട്ടിക്കാനം), ജോജിൻ (ഫെഡറൽ ബാങ്ക് കാഞ്ഞിരപ്പള്ളി). മരുമക്കൾ : ജസ്റ്റിൻ (മൂന്നാനപ്പള്ളിൽ തിടനാട് സെ: ആന്റണിസ് എച്ച്.എസ്.എസ്. പ്ലാശനാൽ), ഷാനി (ഓണംകുളം അതിരമ്പുഴ സെ. Read More…











