Health

മഞ്ഞപ്പിത്തം: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്.നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ Read More…

weather

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി Read More…

crime

സിദ്ധാർഥൻ നേരിട്ടത് അതിക്രൂരമായ ആക്രമണം’: പ്രതികളുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ അമ്മയ്ക്ക് അനുവാദം

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മാതാവിനെ അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് മാറ്റി. സിദ്ധാർഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ പറയുന്നു. അതിക്രൂരമായ ആക്രമണമാണ് തന്റെ മകൻ നേരിട്ടത്. സിദ്ധാർഥന് Read More…

crime

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ

വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് Read More…

general

സ്വർണവിലയിൽ നേരിയ കുറവ് ;ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53400 രൂപയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് 400 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞു. 6675 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ Read More…

general

ഇടവമാസ പൂജയ്‌ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം

ഇടവമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറക്കും. അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം തീർഥാടകരെ ദർശനത്തിന് അനുവദിക്കും. നാളെ മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, ഉദയാസ്‍തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. .

general

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിക്കും. പത്രിക സമർപ്പണം വൻ ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും വാരണാസിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ അസ്സി Read More…

obituary

കാരക്കാട്ട് ഐസക് ദേവസ്യ നിര്യാതനായി

പിണ്ണാക്കനാട് : കാരക്കാട്ട് ഐസക് ദേവസ്യ (65) അന്തരിച്ചു. സംസാരകാരം നാളെ (15/5/24 ബുധൻ) രാവിലേ പത്തിന് വീട്ടിൽ ആരംഭിച്ച് ചെമ്മലമ്മറ്റം 12 ശ്ലീഹമാരുടെ പള്ളിയിൽ.. സിപിഐഎം പിണ്ണാക്കനാട് ബ്രാഞ്ച് അംഗമാണ്.ഭാര്യ : ജയ, മക്കൾ : ട്വിങ്കിൾ, ടിന്റു, ടിബിൻ, മരുമക്കൾ : ബാബു ( പിണ്ണാക്കനാട് ), അജീഷ് ( മണർകാട് , അഞ്ചു (അയർകുന്നം).

general

യാത്രക്കാർക്ക് ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാന്‍ KSRTC; സേവനം സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളിൽ

ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും Read More…

crime

ആശുപത്രിയിലെ ശുചിമുറിയില്‍ കുളിക്കാൻ കയറിയ 10 വയസുകാരിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴയില്‍ പത്തു വയസുകാരിക്കുനേരെയുണ്ടായ അതിക്രമത്തില്‍ യുവാവ് പിടിയില്‍. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് ആണ് അറസ്റ്റിലായത്. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാൻ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.