കോട്ടയം: കഴിഞ്ഞ എട്ട് പത്ത് വർഷം തുടർച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരുന്ന് വെന്തുരുകി നീറി കഴിയുന്ന നേതാക്കളേയും പ്രവർത്തകരേയും ഓർത്ത് കരയുന്നതാവും കോൺഗ്രസിന് അഭികാമ്യമെന്ന് യു.ഡി.എഫ് മുൻ സെക്രട്ടറിയും കേരള കോൺ (എം) ഉന്നതാധികാര സമിതി അംഗവുമായ മുൻ എം.എൽ.എ.ജോണി നെല്ലൂർ പറഞ്ഞു. കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണം പത്രത്തിൻ്റെ മുഖപ്രസംഗത്തിൽ കേരള കോൺ (എം) നേയും പാർട്ടി ചെയർമാനേയും പരിഹസിച്ചിരിക്കുന്നത് അപലനീയമാണെന്നും ജോണി നെല്ലൂർ പറഞ്ഞു. എത്ര വിലപിച്ചാലും കോൺഗ്രസിൻ്റെ ഒരാഗ്രഹവും ഉടനെങ്ങും കേരളത്തിൽ നടപ്പാകില്ലെന്നും കേരള Read More…
Author: editor
അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സൗജന്യ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു
അരുവിത്തുറ : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച സഹാചര്യത്തിൽ ഡിഗ്രി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എയിഡഡ് വിഭാഗത്തിലും സെൽഫ് ഫിനാൻസ് വിഭാഗത്തിലും സൗജന്യ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. എംജി യൂണിവേഴ്സിറ്റിയുടെ ബിരുദ പഠനം അന്താരാഷ്ട്ര നിലവാരത്തിൽ 4 വർഷ ഡിഗ്രി ഓണേഴ്സ്സ് പ്രോഗ്രാമാക്കി പരിഷ്കരിച്ചതോടെ കൂടുതൽ വിദ്യാർത്ഥികൾ ബിരുദപഠനത്തിനായി എത്തുന്നുണ്ട്. വിദ്യർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് മേജർ, മൈനർ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഏകജാലക Read More…
ചെമ്മലമറ്റംപള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും. തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊവേന തുടങ്ങി. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന, നൊവേന,തുടർന്ന് കൊടിയേറ്റ് (വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ). വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന, ലദീഞ്ഞ് (ഫാദർ തോമസ് കട്ടിപ്പറമ്പിൽ) വൈകുന്നേരം 6.30 ന് നാടകം- ശാന്തം (അവതരണം – അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി). ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബാന,നൊവേന. വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ Read More…
കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളെ തിരിച്ചറിഞ്ഞു; മൂന്നംഗ കുടുംബം, കോട്ടയം സ്വദേശികൾ
കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്ക് നാലു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവർക്ക് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷകെടുതിയിൽ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (വി ) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ Read More…
കമ്പംമേട്ടിൽ കാറിനുള്ളിൽ 3 പേർ മരിച്ചനിലയിൽ; വാഹനം കോട്ടയം രജിസ്ട്രേഷനിലേത്
തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ. മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയുമാണ് മൃതദേഹം. കോട്ടയം രജിസ്ട്രേഷനിൽ ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌തതയിൽ ഉള്ളതാണ് വാഹനം. തമിഴ്നാട് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വാഹനം നാട്ടുകാർ കണ്ടെത്തിയത്. കമ്പത്തിന് സമീപം ഒരു തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത്. നാട്ടുകാർ പരിശോധിച്ചപ്പോൾ വാഹനം ലോക്ക് ചെയ്‌ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
വ്യക്തിശുദ്ധിയും സത്യസന്ധതയും കൊണ്ട് ബാബു ചാഴിക്കാടൻ യുവത്വത്തിന് മാതൃകയായി : മന്ത്രി റോഷി അഗസ്റ്റിൻ
കോട്ടയം : യുവജന സംഘടന നേതൃരംഗത്ത് വ്യക്തിശുദ്ധിയും സത്യസന്ധതയും കൊണ്ടാണ് ബാബു ചാഴിക്കാടൻ യുവത്വത്തിന് മാതൃകയായി മാറിയതെന്ന് ജലവിഭവവും മന്ത്രി റോഷി അഗസ്റ്റിൻ. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബാബു ചാഴിക്കാടൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഠിനധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും കയറി വന്ന നേതാവാണ്. ഒരു നേതാവിന് കിട്ടേണ്ട എല്ലാ ബഹുമതികളും നേടിയെടുത്ത വ്യക്തിയാണ് അദ്ദേഹം. യുവത്വത്തിന് മാതൃകയായി മാറിയത്. മികച്ച ആശയങ്ങളെ വ്യക്തതയോടെ അവതരിപ്പിച്ചു ഫലിപ്പിക്കാനും ദിശാബോധത്തോടെ യുവജനങ്ങളെ നയിക്കുവാനും അനിതര Read More…
ഡോക്ടറേറ് ലഭിച്ചു
തലനാട് : കൊടൈക്കനാൽ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ‘ടെക്സ്റ്റൽസ് ആൻഡ് ക്ലോത്തിങ്ങിൽ’ ഡോക്ടറേറ്റ് നേടിയ കരോലിൻ ബേബി. അരുണാചൽപ്രദേശിലെ അപ്പതാനി ഗോത്രവർഗക്കാരുടെ പരമ്പരാഗത തുണിത്തരങ്ങളെ കുറിച്ചും വസ്ത്രധാരണ സംസ്കാരത്തെ പറ്റിയും ആയിരുന്നു ഗവേഷണം. കൊല്ലം കുണ്ടറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള യിലെ അധ്യാപികയായ കരോലിൻ തീക്കോയി തലനാട് ചള്ളവയലിൽ ബേബി ജോർജിന്റെയും ഏലിക്കുട്ടി ബേബിയുടെയും മകളാണ്. ഭർത്താവ് തിരുവല്ല പുത്തൻപറമ്പിൽ ദീപു പി. സണ്ണി.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനെ ശക്തമായി മുന്നോട്ടു നയിക്കാൻ വിദ്യാർഥി-യുവജന- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്ന യുവ നേതാവായിരുന്നു ബാബു ചാഴികാടൻ:അഡ്വ. മോൻസ് ജോസഫ്
കോട്ടയം :അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനെ ശക്തമായി മുന്നോട്ടു നയിക്കാൻ വിദ്യാർഥി-യുവജന- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്നു യുവ നേതാവായിരുന്നു ബാബു ചാഴികാടനെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ബാബു ചാഴികാടന്റെ മുപ്പത്തിനാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണരംഗത്ത് അഴിമതി തഴച്ചുവളരുകയും രാഷ്ട്രീയ മണ്ഡലത്തിൽ മൂല്യച്യുതി സംഭവിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ ബാബു ചാഴികാടനെ പോലെയുള്ള Read More…
ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
ഈരാറ്റുപേട്ട: ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും Read More…










