പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹമാണെന്ന് ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാൾ വലുത് രാജ്യസ്നേഹമാണെന്ന് തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കേണൽ ബേബി മാത്യുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമേഖലകളിൽ നിർഭയനായി പോരാടി സൈനികർക്കു ആത്മധൈര്യം പകർന്ന യോദ്ധാവായി പ്രവർത്തിച്ച് കർമ്മമേഖലകളെ സമ്പന്നമാക്കിയ പോരാളിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശസ്നേഹം ഒരു വികാരമായി പുതുതലമുറയിൽ വളർത്തിയെടുക്കണമെന്നും കാർഗിൽ യുദ്ധത്തിൽ ജൂബാർ ഹിൽസിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെ തുരത്താൻ Read More…
Author: editor
അരുവിത്തുറ സെന്റ് മേരീസിൽ കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിൽ
അരുവിത്തുറ: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വളരെ കാര്യക്ഷമമായി നടത്തപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ അവസരം ഒരുക്കി. സാധാരണ തെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് കുട്ടികൾക്കായി പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. ഏറ്റവും സുതാര്യമായ രീതിയിൽ പോളിംഗ് നടത്താൻ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യുവും അധ്യാപകരും ഏറെ ശ്രദ്ധിച്ചിരുന്നു. വോട്ടുചെയ്തു പുറത്തുവന്ന കുട്ടികൾക്ക് അവരുടെ വിരലിലെ മഷി അടയാളം ഏറെ സന്തോഷവും അഭിമാനവും പകർന്നു. പോളിംഗ് കഴിഞ്ഞ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ Read More…
അരുവിത്തുറ കോളജിൽ ദേശീയ ബഹിരാകാശ ദിനാഘോഷങ്ങൾ
അരുവിത്തുറ: ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഫിസിക്സ് റിസേർച്ച് ആൻഡ് പിജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ‘ഇന്ത്യൻ ബഹിരാകാശ സങ്കേതികവിദ്യയും മുന്നേറ്റവും ഇന്ന്, നാളെ’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കു വേണ്ടി സിംപോസിയം സംഘടിപ്പിച്ചു. വിദ്യാർഥികൾ ഇൻഡ്യയുടെ ശൂന്യാകാശ ഗവേഷണ മേഖലയുടെ ചരിത്രം, വളർച്ച, ഭാവി എന്നിവയെ കുറിച്ച് ആശയസംവാദം നടത്തി. സിംപോസിയത്തിൽ ബിറ്റി ജോസഫ്, ഡാനാ ജോസ്, മരിയ ജോസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം ദേശീയ Read More…
പൂഞ്ഞാർ എ ടി എം വായനശാല സാംസ്‌കാരിക സംഗമവും, പുസ്തകപ്രകാശനവും
പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും. തുടർന്ന് ശ്രീ പൂഞ്ഞാർ വിജയൻ Read More…
പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭക്ഷ്യമേള നടത്തി
പൂഞ്ഞാർ:സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിഭാഗത്തിലെ സോഷ്യൽ സയൻസ് ,സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ ജോസഫ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ .സിബി മഞ്ഞക്കുന്നേൽ സി.എം.ഐ ,ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ,അധ്യാപകർ എന്നിവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി .കുട്ടികൾ ആവേശപൂർവ്വം ഭക്ഷ്യമേളയിൽ പങ്കെടുത്തു.
സിറോമലബാർ സഭ അസംബ്ലിക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതി
പാലാ :സിറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ് ഘാടനസന്ദേശത്തിലാണ് മാർപ്പാപ്പയുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ടറിയിച്ചത്. അസംബ്ലിയുടെ മാർഗ്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാന ദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാൻ പുരോഹിതർക്കും Read More…
ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ആഗസ്റ്റ് 26 ന് പാലായിൽ
പാലാ:ധർമ്മ സംരക്ഷണാർത്ഥം മധുരാപുരിയിൽ ദേവകി നന്ദനനായി തിരുവവതാരം ചെയ്‌ത ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്‌ടമി രോഹിണി കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നു. ഈ പുണ്യദിനത്തിൽ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ പാലായിൽ ഭക്തിനിർഭരമായ ശോഭായാത്ര നടത്തപ്പെടുന്നു. ഇടയാറ്റ് ശ്രീ ബാലഗണപതിക്ഷേത്രത്തിൽ നിന്നും 3.00 പി.എം. ന് ആരംഭിക്കുന്ന ശോഭായാത്ര മുരിക്കും പുഴ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും 3.00 പി.എം. ന് ആരംഭിച്ച് മുരിക്കുംപുഴ ദേവി ക്ഷേത്രത്തിൽ Read More…
ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പത്ര വിതരണം നടത്തി
കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ കൊഴുവനാലിലെ വിവിധ സ്കൂളുകളായ ഗവണ്മെന്റ് എൽ. പി സ്കൂളിൽ കേരള കൗമുദിയും, സെന്റ് ജോൺ നെഫ്യൂസിയൻസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ ദീപിക ദിനപത്രം വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം കൊഴുവനാൽ ഗവണ്മെന്റ് എൽ. പി സ്കൂളിലും, സെന്റ് ജോൺ നെഫ്യൂസിയൻസ് ഹയർ സെക്കന്ററി സ്കൂളിലും ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും, കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈ Read More…
ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്
കോട്ടയം: രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ Read More…
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്
പ്രവിത്താനം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പരുക്കേറ്റ കടനാട് സ്വദേശികളായ ജോളി മാത്യു (58) മാത്യു (59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ പ്രവിത്താനത്തിന് സമീപത്തു വച്ചായിരുന്നു അപകടം.











