aruvithura

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ഡിസ്ട്രിക്ക് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന Read More…

thalanad

പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി

തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Read More…

obituary

മേലേഴത്ത് ശ്യാമള രാമകൃഷ്ണൻ നിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് പരേതനായ രാമകൃഷ്ണൻ്റെ ഭാര്യ ശ്യാമള രാമകൃഷ്ണൻ (68) നിര്യാതയായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ. പരേത വേദഗിരി പുളിനിൽക്കുംകാലായിൽ കുടുംബാംഗം. മക്കൾ: സനീഷ്, നിഷ (സൗദി), നീമ (സ്റ്റാഫ് നേഴ്സ് എസ്.എച്ച്.എച്ച്.ആർ.ഡി.സി മുട്ടം) മരുമക്കൾ: വിനോദ് (കട്ടറശ്ശേരി മണക്കാട് തിരുവനന്തപുരം), അനീഷ് (കിഴക്കേവീട്ടിൽ കരിമണ്ണൂർ).

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 മുതൽ

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് പ്ലസ് വൺ വിദ്യാർഥികൾക്കായി നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 ന് ആരംഭിക്കും. വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ്‌ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ്. സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. സയൻസ് Read More…

ramapuram

ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗൺ മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗണിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും തിമിര പരിശോധനയും നടത്തി. ശസ്ത്രക്രിയ ആവശ്യമുള്ളവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ്‌ കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി റവ: ഫാദർ ബർക്ക്മാൻസ് കുന്നുംപുറം നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു Read More…

erattupetta

സൗഹൃദത്തിൻെറ ഇഴയടുപ്പം തീർത്ത് സൗഹൃദ ജുമുഅ ശ്രദ്ധേയമായി

ഈരാറ്റുപേട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ അൽമനാർ ജുമുഅ മസ്ജിദ് ഒരുക്കിയ സൗഹൃദ ജുമുഅയിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സഹോദരസമുദായ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. സമൂഹത്തിലെ നാനാ ജാതി മതസ്ഥർ പുറത്തേക്കുള്ള സൗണ്ട് സിസ്റ്റത്തിൽ നിന്ന് മാത്രം കേട്ട് പരിചയിട്ടുള്ള ജുമുഅ നമസ്ക്കാരവും ഖുത്തുബയും പള്ളികുള്ളിൽ പ്രത്യകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് വീക്ഷിക്കാൻ കഴിഞ്ഞത് പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്ന് നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. ഉൾപ്പടെയുള്ള നിരവധി Read More…

general

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ: തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി വരിക്കയിൽ. നിരവധി തവണ എം എൽ എആയിരുന്ന പിസി ജോർജിനെ അദ്ദേഹത്തിന്റെ തന്നെ കൈയിലിരിപ്പ് കൊണ്ട് പൂഞ്ഞാറിലെ ജനങ്ങൾ പിന്തള്ളുകയും നാട്ടിലും വീട്ടിലും വിലയില്ലാതാവുകയും ചെയ്തപ്പോൾ പൂഞ്ഞാറിന്റെ ജനകീയ എംഎൽഎ ആയ സെബാസ്റ്റ്യൻ കുളത്തങ്കലിന് എതിരെ മാധ്യമ നപുംസകമായ അഡ്വ.ജയശങ്കറിനെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും അത് ജനങ്ങളുടെ ഇടയിൽ വിലപോവില്ലെന്ന് കണ്ടപ്പോൾ കേരള കോൺഗ്രസ് എം Read More…

poonjar

ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളി: കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി

മുണ്ടക്കയം : പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകളെ ഉൾപ്പെടുത്തിയത് കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ജനവാസ കേന്ദ്രങ്ങളായ ഈ മേഖലകളെ ഇ എസ് എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി. നിലവിൽ ഉണ്ടായിരുന്ന കരട് വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്ന വില്ലേജുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞ് തടിതപ്പുവാനാണ് സർക്കാർ ശ്രമിക്കുന്നത് Read More…

poonjar

മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങി

പൂഞ്ഞാർ : ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ ഉത്ഘാടനം ചെയ്തു. സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് നേതൃത്വം നൽകുന്ന ഹൈസ്കൂൾ വിഭാഗം ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിനോട് ചേർന്നാണ് പ്രവർത്തനം. മഴമാപിനി, ഉയർന്ന താപനിലയും താഴ്ന്ന താപനിലയും രണ്ട് അളവുകളുടെ ശരാശരിയിലൂടെ അന്തരീക്ഷത്തിലെ ഈർപ്പവും സാധാരണ താപനിലയും കണ്ടെത്തുന്ന Read More…

general

പഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും: മന്ത്രി പി. പ്രസാദ്

പാറത്തോട്:പഴവർഗങ്ങളുടെ കൃഷി ലാഭകരമാക്കാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയെന്നും ഈവർഷം സംസ്ഥാനം 200 ക്ലസ്റ്ററുകളിലേക്ക് എത്തുമെന്ന് മണ്ണു പര്യവേക്ഷണ- മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ചെറുമല- പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റ ചടങ്ങ് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഴവർഗകൃഷിയുടെ 200 ക്ലസ്റ്ററുകളിലൊന്നു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അനുവദിക്കുമെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള ഫലസമൃദ്ധി പദ്ധതി അഭിനന്ദനാർഹമാണെന്നും മന്ത്രി Read More…