പാലാ: നിയന്ത്രണം വിട്ട പിക് അപ് വാൻ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവതിക്ക് പരുക്ക്. പരുക്കേറ്റ യാത്രക്കാരി ആലപ്പുഴ സ്വദേശി സൗമ്യയെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം. വൃക്ഷതൈകൾ ഓർഡർ എടുത്തു നൽകുന്ന സംഘം സഞ്ചരിച്ചിരുന്ന പിക് അപ് വാനാണ് അപകടത്തിൽപെട്ടത്.
Author: editor
ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ നിര്യാതനായി
പൂഞ്ഞാർ: ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ (64) അന്തരിച്ചു. സംസ്‌കാരം നാളെ (16-7 -2024)രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ സുജാലിനി, മക്കൾ: വിമൽ തങ്കച്ചൻ (സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം), വിനീത. മരുമക്കൾ :രേഷ്‌മ, നിതീഷ് ഫോട്ടോ കെ വി തങ്കച്ചൻ.
കടനാട് പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ മാനത്തൂർ ,പിഴക്, ഐങ്കൊമ്പ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം
വീടിന് മുകളിലേക്ക് മരം വീണും കാറ്റിൽ ഓടുകൾ നഷ്ടപ്പെട്ടും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.മാവ് ,പ്ലാവ് ,തേക്ക് ,റബർ തുടങ്ങിയ വൻ മരങ്ങളും നിരവധി കൃഷികളും നശിച്ചു. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ജിജിതമ്പി പഞ്ചായത്ത് മെമ്പർ സിബി ചക്കാലക്കൽ, ആർ .ഡി . ഒ, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവ സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക്അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ Read More…
ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനം അരുവിത്തുറയിൽ
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തും, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു. പാലാ രൂപത DFC ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ്പുരയിടം, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ: സൗമ്യ FCCയും, അരുവിത്തുറ ലയൺസ്ക്ലബ് സെക്രട്ടറി മനേഷ് Read More…
എം.കോം സീറ്റൊഴിവ്
അരുവിത്തുറ സെന്റ്. ജോർജ് കോളേജില്‍ എം.കോം സ്വാശ്രയ കോഴ്‌സില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‌പര്യമുള്ളവര്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9495749325 , 9446200363
ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് ഉദ്ഘാടനം
ഈരാറ്റുപേട്ട : സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള ശുചിത്വമിഷൻ മുഖേന അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് സമുച്ചയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൾ ഖാദർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ പിടിഎ പ്രസിഡന്റ് അനസ് പാറയിൽ, പിടിഎ വൈസ് പ്രസിഡന്റ് മുജീബ് മഠത്തിൽപറമ്പിൽ, പ്രിൻസിപ്പൽ സിസി Read More…
പ്രവിത്താനത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
പ്രവിത്താനത്ത് ഇന്നുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരം കടപുഴകി വൈദ്യുതിലൈനിന്റെ മുകളിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾളുടെ മുകളിലേക്ക് മരവും വൈദ്യുതി പോസ്റ്റും വൈദ്യുതി ലൈൻ കമ്പികളും വീണ് കേടുപാടുകൾ സംഭവിച്ചു. പ്രവിത്താനം പ്ലാശനാൽ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് മരം മുറിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.
റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(RACK) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു
പാലാ: സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ വ്യാപാര ഭവനിൽ കൂടിയ യോഗത്തിൽ റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(RACK) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു കൺവീനർ ആയി ടെൽമ ആന്റോ പുഴക്കര, ജോയിന്റ് കൺവീനർ ജയേഷ് പാലാ, കോർഡിനേറ്റർ മാത്യു പി എം എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി, ജോർജ് തോമസ് മംഗളഗിരി, ലതാകുമാരി കുളംകണ്ടം, റിച്ചു ബോബൻ ജോസഫ് ചെത്തിമറ്റം, റെജി മാത്യു ഗ്രീൻ വാലി ഭരണങ്ങാനം, ജോർജ്കുട്ടി ചെറുവള്ളി Read More…
നയനം പദ്ധതി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ പ്രത്യേക വിദ്യാഭ്യാസ പൊജക്ടായ ഫ്യൂച്ചർ സ്റ്റാറിൻ്റെ ആഭിമുഖ്യത്തിലുള്ള നയനം പദ്ധതി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂൾ കുട്ടികൾക്കും സൗജന്യമായി നേത്ര പരിശോധന നടത്തുന്ന പദ്ധതിയാണ് ഈരാറ്റുപേട്ട എമർജ് മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്നത്. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ റവ.ഫാ. സിബി Read More…
ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാർ അതേ ബസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു രക്ഷപെടുത്തി
പാലാ: നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു രക്ഷപെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയിൽ പോകുകയായിരുന്ന നീലൂർ സ്വദേശി 63കാരനാണ് മുണ്ടക്കയം – പാലാ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് എന്ന ബസിൽ കുഴഞ്ഞു വീണത്. ബസ് മുത്തോലിയിൽ എത്തിയപ്പോൾ രാവിലെ 8 മണിയോടെയാണ് സംഭവം. സീറ്റിൽ നിന്നു കുഴഞ്ഞു Read More…











