erattupetta

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ മെമ്പർമാർക്കുള്ള കമ്മ്യൂണിറ്റി കെയർ കാർഡ് പുറത്തിറക്കി

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ – അൽ ബോർഗ് ഡയഗ്നോസ്റ്റിക് സെന്ററുമായി സഹകരിച്ച് പുറത്തിറക്കുന്ന കമ്യൂണിറ്റി കെയർ കാർഡിന്റെ ലോഞ്ചിങ് അൽ ബോർഗിന്റെ ദെയ്‌റ ഓഫീസിൽ വെച്ചു നടന്നു. ഈരാട്ടുപേട്ട അസോസിയേഷൻ യുഎഇ യുടെ സെക്രട്ടറി റിഫായി , എക്സിക്യൂട്ടീവ് മെമ്പർമാരായ ഹുസൈൻ ഇബ്രാഹിം ,മുഹമ്മദ് ശരീഫ് ,അസ്‌ലം കണ്ടതിൽ , അൽ ബോർഗ് ഡയഗണോസ്റ്റിക് റീജിയണൽ സെയിൽസ് മാനേജർമാരായ മസൂദ് വട്ടകയം ,നിയാസ് ഖാൻ , മാർക്കറ്റിങ് എക്സിക്യൂട്ടീവ് സിദ്ധീഖ് ,സെയിൽസ് ഡയറക്ടർ സീറോൺ വിക്ടോറിയ എന്നിവരുടെ Read More…

thalanad

ആനുകൂല്യങ്ങൾ കർഷകരുടെ അവകാശം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തലനാട് : കൃഷി വിജ്ഞാന കേന്ദ്രവും കൃഷി വകുപ്പും ട്രൈബൽ സബ് പ്ലാൻ പദ്ധതിയിൽ സംയുക്തമായി സംഘടിപ്പിച്ച കാർഷിക സെമിനാറും ഉൽപാദന ഉപാധികളുടെ വിതരണ ഉദ്ഘാടനവും തലനാട് പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഗ്രാമപഞ്ചായത്ത് തലം മുതൽ കേന്ദ്രസർക്കാർ വരെയുള്ള വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കർഷക സമൂഹത്തിന്റെ സമഗ്ര വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലും തലനാട് പോലുള്ള പ്രദേശങ്ങളുടെ സാധ്യതകൾ വലുതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…

kottayam

കേരള കോൺഗ്രസ് എം സംസ്കാരവേദി പുസ്തക പ്രകാശനവും സാഹിത്യോത്സവവും സെമിനാറും

കോട്ടയം: കേരള കോൺഗ്രസ് എം സംസ്കാരം വേദിയിലെ 27 അംഗങ്ങൾ രചിച്ച നാടകങ്ങളുടെ സമാഹാരമായ”നാടകവേദി”എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനവും നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോട്ടയം കെ എം മാണി ഭവനിൽ കേരള ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിക്കും. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറും എഴുത്തുകാരനുമായ ഡോ: വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശന ചടങ്ങിൽ ഡോ:സുമ സിറിയക് “നാടകവേദി”യുടെ ആദ്യപ്രതി ഏറ്റുവാങ്ങും. തുടർന്ന് “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്”എന്ന Read More…

general

സെന്റ് ആഗസ്റ്റിൻ കോൺവെന്റിനെതിരെയുള്ള ഗൂഡനീക്കം അവസാനിപ്പിക്കുക: സജി മഞ്ഞക്കടമ്പിൽ

നാലപ്പത് വർഷമായി പ്രവർത്തിക്കുന്ന നാനാജാതി മതസ്ഥർ പഠിക്കുന്ന സ്‌കൂളിലേക്കും, പള്ളുരുത്തി സെന്റ് ആഗസ്റ്റിൻ കോൺവെന്റിലേക്കുമുള്ള റോഡിന്റെ പേര് സെൻറ് അഗസ്റ്റ്യൻ കോവെന്റ് റോഡ് എന്നാക്കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില വർഗീയ വാദികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എറണാകുളം കോർപറേഷനിലെ ഇടത് ഭരണ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഡനീക്കം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എറണാകുളം കോർപ്പറേഷന്റെ നിലവിലെ ഭരണസമതി അനുമതി നൽകി സ്ഥാപിച്ച ബോർഡ് അനധികൃതമായി എടുത്തു മാറ്റുവാൻ ചില നിരോധിത സംഘടനയുടെ Read More…

vakakkad

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ പ്രകാശനം ചെയ്തു

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിൽ വാകക്കാട് : വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് Read More…

poonjar

പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ

പൂഞ്ഞാർ: മാലിന്യ മുക്ത നവകേരളം പദ്ധതിയോട് അനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി. ഈ ശുചിത്വ യജ്ജത്തിൽ വിദ്യാർഥികളോടൊപ്പം ആശുപത്രി ജീവിനക്കാരും ഭാഗമായി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ബസ്റ്റാന്റും പൂഞ്ഞാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ വൃത്തിയാക്കിയിരുന്നു.

Accident

ബസ് ഇടിച്ച് യുവാവിന് പരുക്ക്

വാഗമൺ: ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ വാ​ഗമണ്ണിൽ വച്ചായിരുന്നു അപകടം.

job

താൽക്കാലിക അധ്യാപക നിയമനം

മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലെ താൽക്കാലിക ഒഴിവിലെയ്ക്ക് ദിവസവേത നാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 07.10.2024 തിങ്കളാഴ്ച രാവിലെ 11 എ എം ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

obituary

പോർക്കാട്ടിൽ പി.റ്റി.തോമസ് നിര്യാതനായി

അരുവിത്തുറ: പോർക്കാട്ടിൽ പി.റ്റി.തോമസ് (പോർക്കാട്ടിൽ സാർ- 96) അന്തരിച്ചു.. ഭൗതീകശരീരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (ശനിയാഴ്ച) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ, അരുവിത്തുറ സെന്റ് ജോർജ്, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ്, പ്രവിത്താനം സെന്റ് മൈക്കിൾസ്, തീക്കോയി സെന്റ് മേരീസ് സ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ: വേഴങ്ങാനം കൂട്ടുങ്കൽ പരേതയായ കെ.ജെ.അന്നക്കുട്ടി. മക്കൾ: അഡ്വ. ഷാജി തോമസ് (എറണാകുളം), Read More…

aruvithura

രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ കോളേജിൽ കെം ഫെസ്റ്റ്

അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ് കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു. രസതന്ത്ര വിസ്മയങ്ങളും Read More…