കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ കാർത്തികേയ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം വ്യത്യസ്തമായ ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി. കുടുംബ യൂണിറ്റിലെ അംഗങ്ങളുടെ കൂട്ടികൾ കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിക്കുന്ന യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനാ മധുമോൻ, നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് രക്ഷാധികാരി നടരാജൻ ഇരുമണിത്തറയിൽ, യൂണിറ്റ് കൺവീനർ Read More…
Author: editor
ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. ഹസീബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എം. സിറാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രസ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൻ Read More…
മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
മേലുകാവ്: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിക്കു തുടക്കമായി. ഇതിൻ്റെ ഭാഗമായി മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവകയുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിച്ചു
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിക്കുകയും രക്ഷാഭവന്റെ പ്രവർത്തനങ്ങൾക്കായി മരുന്നുകൾ, വീൽ ചെയർ, എയർ ബഡ്ഡ്, രോഗികൾക്കുള്ള ബാക്ക് റസ്റ്റ് തുടങ്ങിയ സാധനങ്ങൾ രക്ഷാഭവന് കൈത്താങ്ങായി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്തിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318ബി ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ബ്രില്ലന്റ് സ്റ്റഡിസെന്റർ മാത്‍സ് വിഭാഗം മേധാവിയുമായ പ്രൊഫ: Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: സ്കൂട്ടറും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി വിജയനെ ( 59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അങ്കമാലി സ്വദേശി ഇമ്മാനുവൽ ചാക്കോയെ (78) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം.
എൽ ഡി എഫ്- ബിജെപി അന്തർധാര മറ നീക്കി പുറത്ത് വന്നു :കോൺഗ്രസ്
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പ്രെസിഡന്റിനെതിരെ യുഡിഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സാക്കാതെ വന്നത് എൽ ഡി എഫ് – ബിജെപി രഹസ്യ ധാരണ പ്രകാരം യോഗത്തിൽ ഹാജരാകാതെയിരുന്നത് കൊണ്ടാണെന്ന് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അഭിപ്രായപെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ നില നിൽക്കുന്ന എൽ ഡി എഫ്- ബിജെപി അന്തർധാര ഒരിക്കൽ കൂടെ മറ നീക്കി പുറത്ത് വന്നുവെന്ന് യോഗം അഭിപ്രായപെട്ടു. സിപിഎം ൽ നിന്ന് പുറത്താക്കപ്പെട്ടു എന്ന് പറയപ്പെടുന്ന പ്രസിഡന്റ്‌നെ സംരക്ഷിക്കാൻ സിപിഎം Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് : ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള വോട്ട് കച്ചവടം
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഫ് കൊണ്ടു വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ ബി ജെ പി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നെന്ന് സിപിഐ എം. വരാൻ പോകുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയാണ് ഈ കൂട്ടുകെട്ട്. ഭരണം പിടിച്ചെടുക്കുവാൻ ഏത് വർഗീയ കക്ഷികളോടും ചേരുന്നു പാർട്ടിയായി കോൺഗ്രസ് അധപതിച്ചു. പത്താം വാർഡ് മെമ്പർ കേരള കോൺഗ്രസ് എമ്മിലെ റെജീ ഷാജിയാണ് കോൺഗ്രസ് -ബിജെപി സഖ്യം അവിശ്വാസത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് അവതരിപ്പിച്ച Read More…
ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബൈ കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ തുംബൈ സ്പോർട്സ് അക്കാദമിയിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നൂർ അൽ സാത്തിയ ടൗൺ ടീം ഈരാറ്റുപേട്ട വിജയികളായി, ഫൈനലിൽ നടന്ന വാശിയെറിയ മത്സരത്തിൽ അൽ കാമ ഗ്രൂപ്പ് തെക്കേക്കര ടീമിനെ പരാജയപ്പെടുത്തിയാണ് ടൗൺ ടീം വിജയികളായത്. മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിന് കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അസ്‌ലം കെ എച് അധ്യക്ഷത വഹിച്ചു. UAE യിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വാഹനത്തിൽ യാത്ര ചെയ്ത് Read More…
കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ലഭിച്ചു
കൃഷി വകുപ്പ് ജീവനക്കാരാനും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഷിഹാബ് കെ സൈനു ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് അർഹനായത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം ലഭിച്ചു. മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. Read More…
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ തിരുപ്പതി സ്വദേശികൾ നൂറിൽ ആരിഫിൻ (21) ഷെയ്ക്ക് അഹമ്മദ് ( 21 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്ന് 4.30 യോടെ വാഗമൺ ഭാഗത്ത് വച്ചാണ് അപകടം. തിരുപ്പതിയിൽ നിന്ന് വാഗമണ്ണിന് വിനോദ സഞ്ചാരത്തിന് വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.










