general

ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും ലോക്‌സഭ സീറ്റ്; മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് ഷോണ്‍ ജോര്‍ജ്

കെകെ ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും സിപിഐഎം ലോക്‌സഭ സീറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്നും മുഖ്യമന്ത്രിയുടെ തന്ത്രമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്വ. ഷോണ്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യരായ ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്ന രണ്ടു പേരാണെന്നും ഇരുവരെയും ലോക്‌സഭാ സീറ്റ് നല്‍കി ഡല്‍ഹിയിലേക്ക് അയക്കുന്നതിലൂടെ മുഖ്യമന്ത്രി കസേര വീണ്ടും ഉറപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. ഷോണിന്റെ Read More…

kottayam

ഫിലിം ആക്റ്റിംഗ് കോഴ്സ് ദർശനയിൽ

കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ദർശന സാംസ്കാരികകേന്ദ്രത്തിൽ വെച്ച് മൂന്നു മാസത്തെ ഫിലിം ആക്റ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. മാർച്ച് മാസം ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. സിനിമ മേഖലയിലുള്ള പ്രശസ്തർ ക്ലാസ്സുകൾക്കു നേതൃത്വം നൽകും. ഫിലിം ആർട്ടിസ്റ് ഡേറ്റ ബാങ്കിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതായിരിക്കും. താല്പര്യമുള്ളവർ ഉടൻതന്നെ ബന്ധപ്പെടുക. 9188520400, 9447008255.

erattupetta

എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” നടത്തപ്പെട്ടു

ഈരാറ്റുപേട്ട: എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എം മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ Read More…

obituary

വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ നിര്യാതയായി

തീക്കോയി : വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ(89 ) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

pala

ത്രിതല പഞ്ചായത്തിലും നിയമസഭയിലും ലഭിച്ച അതേ വിജയം പാർലമെൻ്റ് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനുണ്ടാവും: ജോസ്.കെ.മാണി എം.പി

പാലാ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ അതേ വിജയം കേരളത്തിൽ എൽ.ഡി.എഫ് നേടുമെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്, കെ.മാണി എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധിക്കുവാൻ പോലും യു.ഡി.എഫ് തയ്യാറാവുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അവഗണനയും കർഷകദ്രോഹവും വിലക്കയററവും വർഗീയ സംഘർഷങ്ങളും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ജനങ്ങൾ ശക്തിയായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരൂരിൽ കേരള കോൺ (എം) ലീഡേഴ്സ് മീറ്റിൽ Read More…

pala

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

പാലാ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പാലാ ഉഴവൂർ റൂട്ടിൽ ഇടനാട് പോണ്ടനാം വയലിലായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വലവൂർ സ്വദേശി പാറയിൽ രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിനടിയിൽ പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

pala

ബൈജു കൊല്ലംപറമ്പിൽ വിദ്യാഭ്യാസ, കലാ,കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ

പാലാ: പാലാ നഗരസഭ വിദ്യാഭ്യാസ – കലാ-കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായി ബൈജു കൊല്ലം പറമ്പിൽ (കേരള കോൺ – എം ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺ (എം) നിയോജക മണ്ഡലം സെക്രട്ടറി കൂടിയായ ബൈജു നഗരസഭാ ആറാം വാർഡ് കൗൺസിലറാണ്. മുമ്പ് രണ്ട് വർഷം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു. ഈ സമയത്താണ് കെ.എം മാണി സ്മാരക ഗവർമെൻറ് ജനറൽ ആശുപത്രിയിലെ ഒ പി വിഭാഗം പുതിയ ബ്ലോക്കിയ ലേക്ക് മാറ്റിയത്.കൂടാതെ പോസ്റ്റുമാർട്ടം, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി പ്രകാരം ക്ഷീര കർഷകരുടെ ഉരുക്കൾക്ക് ധാതുലവണ മിശ്രിതം – വിരമരുന്ന് വിതരണം ചെയ്തു. ക്ഷീരകർഷകരായ 60 ഓളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വെറ്റിനറി സർജൻ ഡോ. ബിനോയ് ജോസഫ്, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24 ന്

പാലാ : ഇരുപത്തിയാറാമത് പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24, ശനിയാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രേഷൻ, 2 ന് ബൈബിൾ പ്രതിഷ്ഠ അസി. ഡയറക്ടർ ഇവാഞ്ചലൈസേഷൻ ഫാ. തോമസ് പുതുപ്പറമ്പിൽ. തുടർന്ന് വാർഷിക സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജേക്കബ് Read More…

announcemennt

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ Read More…