കാഞ്ഞിരപ്പള്ളി : അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ സമ്പാദനത്തിന് സഹായിക്കുന്നത് ലക്ഷ്യം വെച്ച് തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാദാക്കൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിന് ഒരു സൗജന്യ വെബ് പോർട്ടൽ ഒരുക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ. ഇപ്പോൾ നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാം ഘട്ടമായാണ് തൊഴിൽ തേടുന്ന യുവജനങ്ങൾക്കുള്ള ഈ സൗജന്യ ജോബ് പോർട്ടൽ. തൊഴിൽ ദാദാക്കളായ മികച്ച സംരംഭകരെയും അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ Read More…
Author: editor
മികവിൽ മികച്ച നേട്ടവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ
വാകക്കാട് : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (SCERT) നടത്തുന്ന മികവ് എന്ന പ്രോഗ്രാമിലേക്ക് കോട്ടയം ജില്ലയിൽ നിന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. എസ് സി ഇ ആർ ടി ചുമതലപ്പെടുത്തിയ വിദഗ്ധസംഘം വിദ്യാലയം സന്ദർശിക്കുകയും സ്കൂളിലെ മികവ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. നവീനരീതികളിലുള്ളതും നൂതനാശയങ്ങളുള്ളതും വ്യത്യസ്തമായ പ്രവർത്തനങ്ങളുള്ളതുമായി സ്കൂളിൽ നടപ്പിലാക്കിയ വിവിധ Read More…
കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കോട്ടയം : കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും , യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് 7 വോട്ടും ലഭിച്ചു. ബി ജെ പി അംഗം ഷോൺ ജോർജ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന സിപിഐ അംഗം Read More…
തലപ്പലം ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി പരിശീലനം
തലപ്പലം : തലപ്പലം ഗ്രാമ പഞ്ചായത്തും സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായി നടത്തിയ ജാഗ്രത സമിതി പരിശീലനം തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിജു കെ കെ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ഉത്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ശ്രീജ കെ എസ് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സ്റ്റെല്ല Read More…
വാർഡിൽ കുടിവെള്ളം നൽകുന്നില്ല; മെമ്പർ പഞ്ചായത്ത് കമ്മറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുടിവെള്ളം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മെമ്പർ സതീഷ് തലപ്പലം പഞ്ചായത്ത് കമ്മിറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജലനിധി പദ്ധതിയുടെ കീഴിൽ ഇടകിളമറ്റം ശുദ്ധജല വിതരണ പദ്ധതി എന്ന പേരിൽ 2014 ൽ ആരംഭിച്ച പദ്ധതി 2020 വരെ ഉപയോഗശൂന്യമായ വെള്ളമാണ് നൽകിയിരുന്നത്. എന്നാൽ താൻ മെമ്പർ ആയതിനുശേഷം2021 ൽ 15 ലക്ഷം രൂപ അനുവദിപ്പിച്ച് അയൺ റിമൂവൽ പ്ലാന്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിക്കുകയും, 2022 ൽ 5 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിപ്പിച്ച് Read More…
ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിൽ പ്രാദേശിക കളി സ്ഥലങ്ങൾക്ക് വലിയ പങ്ക്: ജോസ് കെ മാണി
മീനച്ചിൽ : ജീവിതശൈലി രോഗങ്ങൾ കുറച്ചു കൊണ്ടുവരുന്നതിന് പ്രാദേശിക കളിസ്ഥലങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഇരുപതു ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുതിൽ നിർമ്മാണം പൂർത്തീകരിച്ച കെ.എം. മാണി മെമ്മോറിയൽ ഇൻഡോർ ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീനച്ചിൽ പഞ്ചായത്ത് വക സ്ഥലത്താണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. 2023 -24 വാർഷിക Read More…
കരിയർ എക്സ്പോ-ദിശ 2024 തൊഴിൽ മേള
പാലാ : കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജിൽ വെച്ചാണ് ‘കരിയർ എക്സ്പോ- ദിശ 2024’ സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള,പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അവസാനതീയതി ഫെബ്രുവരി 19. ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് Read More…
ശതാബ്ദി നിറവിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ
ഭരണങ്ങാനം : 1924 – ൽ മിഡിൽ സ്‌കൂളായും തുടർന്ന് പ്രൈമറിസ്കൂളായും പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് കർമ്മപഥത്തിൽ നൂറ് വർഷം പൂർത്തിയാക്കുകയാണ്. മികവാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, വിവിധതലങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ഒട്ടേറെ പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. 2023 മാർച്ച് 11 ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ശതാബ്ദിയാഘോഷത്തിന് Read More…
മേലുകാവിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരഭക വർഷം 2.0യുടെ ഭാഗമായി എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് ബിജു സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോസ് അധ്യക്ഷത വഹിച്ചു. 2023 -25 വർഷത്തിൽ പുതിയ 30 യൂണിറ്റ് സംരംഭങ്ങളാണ് പഞ്ചായത്തിൽ ആരംഭിച്ചത്. യോഗത്തിൽ വിവിധ ബാങ്ക് വായ്പ, സബ്സിഡി സ്‌കീമുകൾ, സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ വിശദീകരിച്ചു. ഉദ്യം രജിസ്‌ട്രേഷൻ, വായ്പ, സബ്സിഡി എന്നിവയുടെ വിതരണവും Read More…
പതിവ് പരിപാടികളിൽ മാറ്റമില്ല; കോട്ടയത്തെ ഇടതു സ്ഥാനാർത്ഥിക്ക് തിരക്ക് തന്നെ
കോട്ടയം: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടൻ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോൾ സ്ഥിരം സൗഹൃദങ്ങൾ വക പുതിയ സ്ഥാനാർത്ഥിക്ക് ആശംസകൾ. അതിനിടെ ചാനലുകാരുടെ വരവ്. വികസനവും കോട്ടയത്തെ രാഷ്ട്രീയവുമൊക്കെയായി മറുപടി. പിന്നീട് നേരത്തെ നിശ്ചയിച്ച പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കോട്ടയം ദന്തൽ കോളേജിലെ പരിപാടിയും പുസ്തക പ്രകാശനവും കഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എംജി യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരിപാടിക്ക് എത്തിയെന്നറിഞ്ഞതോടെ സ്ഥാനാർത്ഥി അവിടെയെത്തി. സംസ്ഥാനത്ത് ആദ്യമായി പ്രഖ്യാപിച്ച Read More…