pala

ത്രിതല പഞ്ചായത്തിലും നിയമസഭയിലും ലഭിച്ച അതേ വിജയം പാർലമെൻ്റ് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനുണ്ടാവും: ജോസ്.കെ.മാണി എം.പി

പാലാ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ അതേ വിജയം കേരളത്തിൽ എൽ.ഡി.എഫ് നേടുമെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്, കെ.മാണി എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധിക്കുവാൻ പോലും യു.ഡി.എഫ് തയ്യാറാവുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അവഗണനയും കർഷകദ്രോഹവും വിലക്കയററവും വർഗീയ സംഘർഷങ്ങളും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ജനങ്ങൾ ശക്തിയായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരൂരിൽ കേരള കോൺ (എം) ലീഡേഴ്സ് മീറ്റിൽ Read More…

pala

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

പാലാ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പാലാ ഉഴവൂർ റൂട്ടിൽ ഇടനാട് പോണ്ടനാം വയലിലായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വലവൂർ സ്വദേശി പാറയിൽ രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിനടിയിൽ പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

pala

ബൈജു കൊല്ലംപറമ്പിൽ വിദ്യാഭ്യാസ, കലാ,കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ

പാലാ: പാലാ നഗരസഭ വിദ്യാഭ്യാസ – കലാ-കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായി ബൈജു കൊല്ലം പറമ്പിൽ (കേരള കോൺ – എം ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺ (എം) നിയോജക മണ്ഡലം സെക്രട്ടറി കൂടിയായ ബൈജു നഗരസഭാ ആറാം വാർഡ് കൗൺസിലറാണ്. മുമ്പ് രണ്ട് വർഷം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു. ഈ സമയത്താണ് കെ.എം മാണി സ്മാരക ഗവർമെൻറ് ജനറൽ ആശുപത്രിയിലെ ഒ പി വിഭാഗം പുതിയ ബ്ലോക്കിയ ലേക്ക് മാറ്റിയത്.കൂടാതെ പോസ്റ്റുമാർട്ടം, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി പ്രകാരം ക്ഷീര കർഷകരുടെ ഉരുക്കൾക്ക് ധാതുലവണ മിശ്രിതം – വിരമരുന്ന് വിതരണം ചെയ്തു. ക്ഷീരകർഷകരായ 60 ഓളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വെറ്റിനറി സർജൻ ഡോ. ബിനോയ് ജോസഫ്, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24 ന്

പാലാ : ഇരുപത്തിയാറാമത് പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24, ശനിയാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രേഷൻ, 2 ന് ബൈബിൾ പ്രതിഷ്ഠ അസി. ഡയറക്ടർ ഇവാഞ്ചലൈസേഷൻ ഫാ. തോമസ് പുതുപ്പറമ്പിൽ. തുടർന്ന് വാർഷിക സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജേക്കബ് Read More…

announcemennt

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ Read More…

kottayam

അങ്കണവാടികളിൽ ഇനി പുകയില്ലാത്ത അടുക്കളകൾ; ‘അങ്കൺജ്യോതി’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം: സീറോ കാർബൺ അങ്കണവാടികൾ എന്ന ലക്ഷ്യവുമായി അങ്കണവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ”അങ്കൺ ജ്യോതി” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണ വിതരണവും വെളിയന്നൂർ ഗവൺമെന്റ് എൽ.പി.സ്‌കൂൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടികളിൽ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങൾ സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊർജസംരക്ഷണവും കാർബൺ അടക്കമുള്ള വാതകങ്ങളുടെ Read More…

general

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം കൈപ്പുഴയിൽ നടത്തപ്പെട്ടു. പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ കൈപ്പുഴ ഫൊറോന പ്രസിഡന്റ്‌ ആൽബർട്ട് റ്റോമി അധ്യക്ഷപദം വഹിക്കുകയും കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ്. പി. സ്റ്റീഫൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് 2024 – 2025 പ്രവർത്തന വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ കെ സി വൈ എൽ അതിരൂപത ജോ. സെക്രട്ടറിയും കൈപ്പുഴ Read More…

obituary

ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് നിര്യാതനായി

കുന്നോന്നി: ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് (കുഞ്ഞേപ്പ് ) (82) നിര്യാതനായി. ഭാര്യാ: കുട്ടിയമ്മ ജോസഫ് (ചോങ്കര കുടുംബാംഗം). മക്കൾ: മാത്യു, ജോസുകുട്ടി, ടോം (USA) , മേരിയമ്മ സാജു, ജോർജുകുട്ടി. മരുമക്കൾ: മിനി, റോസിലി,സുനിത, സാജു, ഡോണ. സംസ്കാരം സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ.

aruvithura

സ്ത്രീ സുരക്ഷക്കായി കനലൊരുക്കി അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്

അരുവിത്തുറ : സ്ത്രീ സുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന വനിതാ – ശിശു വികസന വകുപ്പിൻ്റെയും കോളേജിലെ എൻ.എസ്സ് എസ്സ് യൂണിറ്റിൻ്റെയും അഭിമുഖ്യത്തിൽ കനൽ ഫെസ്റ്റ് സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ജില്ലാ ശിശുക്ഷേമ വിഭാഗം കോഡിനേറ്റർ പ്രിൻസി സൂസൻ വർഗ്ഗീസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്ബർസാർ ഫാ. ബിജു കുന്നക്കാട്ട് ,എൻ എസ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് തുടങ്ങിയവർ Read More…