പാലാ: നഗരമദ്ധ്യത്തിൽ വർഷങ്ങൾക്ക് മുൻപ് മീനച്ചിലാറിൻ്റെ തീരത്ത് ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അമിനിററി സെൻ്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ പറഞ്ഞു. അഞ്ച് കോടിയിലധികം മുടക്കി വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പുർത്തിയാക്കി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ വിവിധ തർക്കങ്ങളെ തുടർന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാവാതെ കടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നഗരസഭയുടെ അധീനതയിലും പൂർണ്ണ നിയന്ത്രണത്തിലും ഉള്ള ഭൂമിയിലാണ് അമിനിറ്റി സെൻ്റർ പണിതിരിക്കുന്നതെന്ന് കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ Read More…
Author: editor
കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (മാണി വിഭാഗം). കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് ജോസ് കെ മാണി ചാഴികാടന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. 1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് Read More…
വെള്ളികുളം സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ
വെള്ളികുളം: സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഫെബ്രുവരി 14 (ബുധൻ) ഉച്ചകഴിഞ്ഞ് 2.30-ന് വെള്ളികുളം പാരിഷ് ഹാളിൽ നടക്കും. പൂർവവിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെടും. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര ആധ്യക്ഷ്യം വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണവും പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് Read More…
കേരള യൂത്ത്ഫ്രണ്ട് (ബി) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു
എരുമേലി:കേരള യൂത്ത്ഫ്രണ്ട് (ബി)പൂഞ്ഞാർ നിയോജക മണ്ഡലം കൺവൻഷൻ എരുമേലി KTDC പിൽഗ്രിൻ സെൻ്ററിൽ വച്ച് യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ്റ അദ്ധ്യക്ഷതയിൽ നടന്നു ,പാർട്ടി ജില്ലാ പ്രസിഡൻ്റ് ,സാജൻ ആലക്കുളം കൺവൻഷൻ ഉദ്ഘാടനം നിർവഹിച്ചു. KTUC ( B)ജില്ലാ പ്രസിഡൻ്റ് മനോജ് മാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു ജോസ് , നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ സാനി തെള്ളിയിൽ ,ഷിബു KG, വാഴൂർ മണ്ഡലം പ്രസിഡൻ്റ് Read More…
കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച നെല്ലാകുന്നിൽ മിലൻ പോളിന്റെ മൃതസംസ്കാരം ചൊവ്വാഴ്ച
കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
കുർബാനക്കിടയിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കും
കുറവിലങ്ങാട്: ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യനും വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും അറിയിച്ചു. ഉഴവൂരിലേയും സമീപഞ്ചായത്തുകളിലേയും ജനങ്ങൾക്ക് മാനസിക, ശാരീരിക ആരോഗ്യത്തിന് പ്രയോജനപ്പെടുത്താനകുന്ന പദ്ധതി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ടും ജില്ലാ , ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ലഭ്യമാക്കിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. അമൃത് സരോവർ പദ്ധതിയുടെ Read More…
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം തുടക്കം കുറിച്ചു
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം തുടക്കം കുറിച്ചു അയർക്കുന്നത് കേരള കോൺഗ്രസ് എം പാർട്ടി ഓഫീസിൽ ബെന്നി വടക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിർമല ജിമ്മി, ജോസ് കുടകശ്ശേരി, ചാക്കപ്പൻ തെക്കനാട്ട്, ജോയി ഇലഞ്ഞിക്കൽ, ബിജു ചക്കാല, ജോർജുകുട്ടി പുറ്റത്താങ്കൽ, ബാബു കൂവക്കട, ജോസ് കൊറ്റംചൂരപാറ പീറ്റർ വാതപള്ളി, ജിജോ വരിക്കമുണ്ട, Read More…
കെ സി വൈ എൽ കോട്ടയം അതിരൂപതതല പ്രവർത്തന വർഷ ഉദ്ഘാടനം ഇന്ന്
കെ സി വൈ എൽ കോട്ടയം അതിരൂപതതല പ്രവർത്തന വർഷ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു 02 മണിക്ക് കോട്ടയം ബി സി എം കോളേജിൽ സംഘടിപ്പിക്കുന്നതായി അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭി ഗീവര്ഗീസ് മാർ അഫ്രേം പിതാവ് യോഗം ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത സിനിമ നടനും സംവിധായകനുമായ ജോണി ആന്റണി യോഗത്തിന് മുഖ്യാതിഥി ആയിരിക്കും. അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ രജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി Read More…
നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം നടത്തി
പാലാ: നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജോസ് വേരനാനി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നീന ജോർജ് ചെറു വള്ളി, സതി ശശികുമാർ സെക്രട്ടറി അഡ്വ എ എസ് തോമസ്, രക്ഷാധികാരി മാത്യു സെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രിൻസ് ജെ പരുവനാനി, കോൺട്രാക്ടർ ജോഷി പുതുമന, അഡ്വ സന്തോഷ് മണർകാട്, എം പി കൃഷ്ണൻനായർ, കെ എൻ ഗോപാലകൃഷ്ണൻ, ജിബിൻ മൂഴിപ്ലാക്കൽ റെനി പുല്ലാട്ട്, Read More…