kunnonni

LSS, USS വിജയത്തിളക്കത്തിൽ കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂൾ

കുന്നോന്നി: LSS, USS സ്കോളർഷിപ്പ് പരീക്ഷയിൽ കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിന് അഭിമാനനേട്ടം. LSS സ്കോളർഷിപ്പിൽ ആദിലക്ഷ്മി കെ. ആർ കൊച്ചു വീട്ടിലും USS സ്കോളർഷിപ്പിൽ അന്ന അനീഷ് കീച്ചേരിയും വിജയികളായി. സ്കോളർഷിപ്പ് വിജയികളെ സ്കൂൾ മാനേജർ മാത്യു പീടികയിൽ ഹെഡ്മിസ്ട്രസ് ഷീനാ പി.ടി.എ പ്രസിഡൻ്റ് മഞ്ചു പ്രകാശ് സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.

general

കത്തോലിക്ക കോൺഗ്രസ് അന്താരാഷ്‌ട്ര സമുദായ സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും പാലക്കാട്

സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായിട്ട് 107 വർഷങ്ങൾ പൂർത്തിയാവുന്നു. കത്തോലിക്ക കോൺഗ്രസ്സിന്റെ ജന്മവാർഷികം മെയ് 17,18 തീയതികളിൽ പാലക്കാട് വെച്ച് അന്താരാഷ്‌ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉൾപ്പെടെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. മെയ് 18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദഘാടനംചെയ്യും. ‘സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് ‘എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തിൽ സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും Read More…

kanjirappalli

ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ബിജു ശൗര്യാംകുഴി തെരഞ്ഞെടുക്കപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി വെച്ച ഒഴിവിലാണ് കേരള കോൺഗ്രസിലെ ബിജു വൈസ് പ്രസിഡന്റ് ആയത്. ഓരോ വർഷം ഇടവിട്ട് കോൺഗ്രസിനും കേരളാ കോൺഗ്ര സിനും വൈസ് പ്രസിഡന്റുമാർ മാറുവാനാണ് ധാരണ. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ ബാങ്ക് പ്രസി ഡൻ്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജുതേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കൽ, ദീലീപ് Read More…

obituary

കിഴക്കൻതലക്കൽ മാത്യു കെ (മാത്തുക്കുട്ടി) നിര്യാതനായി

പ്രവിത്താനം : കിഴക്കൻതലക്കൽ മാത്യു കെ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (17/05/2025) രാവിലെ 09.00 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. മൃതശരീരം ഇന്ന് (16/05/2015) വെളളിയാഴ്ച വൈകുന്നേരം 5.00 ന് വസതിയിൽ കൊണ്ടുവരുന്നതാണ്.

ramapuram

എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ രാമപുരം കോളേജിന് മിന്നും തിളക്കം

രാമപുരം: ഈ വർഷത്തെ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാ ഫലത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 9 റാങ്കുകൾ കരസ്ഥമാക്കുവാൻ സാധിച്ചു. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ സോണാ മെറിയം ജോസ് ഒന്നാം റാങ്കും, എൽസാ മരിയ റെജി ആറാം റാങ്കും, ബി എസ് സി ബയോടെക്‌നോളജിയിൽ എറിക്കാ ലിസ് ബിനോയ് രണ്ടാം റാങ്കും, ഗീതു വി. മൂന്നാം റാങ്കും, ആർദ്ര ഘോഷ് ആറാം റാങ്കും, പ്രണവ് എ റ്റി ഏഴാം Read More…

obituary

മുളകുന്നത്ത് ജാനകിയമ്മ നിര്യാതയായി

ചിറക്കടവ് ഈസ്റ്റ്: ചിത്രാഞ്ജലി ഭാഗം മുളകുന്നത്ത് ജാനകിയമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള. മക്കൾ: എം.എസ്.രാജു, എം.എസ്.വിജയകുമാർ, വിജയമ്മ, എം.എസ്.മോഹൻരാജ്. മരുമക്കൾ: റാണി, ജയശ്രീ, ഉത്തമൻപിള്ള, പരേതയായ ലതാമോഹൻ. സംസ്‌കാരം വെള്ളിയാഴ്ച 12-ന് വീട്ടുവളപ്പിൽ.

chemmalamattam

USS, LSS പരീക്ഷകളിൽചരിത്ര വിജയവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം: USS, LSS പരീക്ഷകളിൽ ചരിത്ര വിജയം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. SSLC പരീക്ഷയുടെ വിജയാഘോഷം തീരും മുമ്പേ മറ്റൊരു വിജയ കൊടി ഉയർന്നു. 2024-25 വർഷത്തിൽ പത്തോളം പുരസ്കാരങ്ങൾ, കേന്ദ്രര-സംസ്ഥാന – അംഗീകാരങ്ങൾ, പഠന പാഠ്യേതരരംഗത്ത് വേറിട്ട പ്രവർത്തനവുമായി തേരോട്ടം. അംഗീകാരത്തിന്റെ, വിജയത്തിന്റെ പെരുമഴയിൽ സ്കൂൾ അഡ്മിഷൻ പുരോഗമിക്കുന്നു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫിസുമായി ഉടൻ ബന്ധപെടുക.

obituary

വെള്ളറയിൽ കൃഷ്ണകുമാരി നിര്യാതയായി

വാഴൂർ: നെടുമാവ് വെള്ളറയിൽ കൃഷ്ണകുമാരി(68) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: സന്ധ്യ, സൗമ്യ, സിമി. മരുമക്കൾ: സുനിൽ, സുരേഷ്, സജീവ്. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ

general

USS, LSS വിജയത്തിളക്കത്തിൽ മണിയംകുന്ന്

2025 ഫെബ്രുവരി മാസം നടന്ന, USS, LSS പരീക്ഷയിൽ ഉജ്ജ്വലമായ നേട്ടം കൈവരിച്ചുകൊണ്ട് മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂൾ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഹർഷ അരുൺ, ഇവാൻ ജോർജ് ജോജോ, മേരി ജോസഫിൻ, റ്റീന മരിയ ജോർജ്, സിദ്ധാർഥ് രാജൻ എന്നിവർ USS സ്കോളർഷിപ്പും ക്യാത്തി ക്ലിന്റ് LSS സ്കോ ളർഷിപ്പിനും അർഹരായി. സ്കോളർഷിപ്പ് ജേതാക്കളെ സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ, PTA പ്രസിഡന്റ്‌ ശ്രീ. ജോയ് ഫിലിപ്പ് ഹെഡ്മിസ്ട്രസ്സ് സി. റ്റീന ജോസ് മറ്റ് അധ്യാപകർ Read More…

general

ഡോക്ടറേറ്റ് നേടി

വലവൂർ കോയിക്കാട്ടിൽ ബെന്നി കുര്യൻ സേലം പെരിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ പി എച്ച് ഡി നേടി. ഭാര്യ മിനി ബെന്നി. മക്കൾ : ദീപക് ബെന്നി, ദിവ്യ മെറിൻ ബെന്നി.