erattupetta

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന വിനോദയാത്ര ; ഏപ്രിൽ 28 ന്

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ ഏപ്രിൽ 28 ന് ചതുരംഗപ്പാറയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. കല്ലാർകുട്ടി ഡാം, സൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 8589084284.

kottayam

യുഡിഎഫിനെ പരാജയപ്പെടുത്തണമെന്നുള്ള ഇടതുപക്ഷ ആഹ്വാനം, രാജ്യത്ത് ബിജെപി അധികാരത്തിൽ വരണമെന്നുള്ള പരോക്ഷമായ അഭിപ്രായ പ്രകടനം: നാട്ടകം സുരേഷ്

കോട്ടയം : യുഡിഎഫിനെ പരാജയപ്പെടുത്തണമെന്നുള്ള ഇടതുപക്ഷ ആഹ്വാനം രാജ്യത്ത് ബിജെപി അധികാരത്തിൽ വരണമെന്നുള്ള പരോക്ഷമായ അഭിപ്രായ പ്രകടനമാണെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് . കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അഞ്ഞൂറ്റി നാൽപത് പാർലമെന്റ് സീറ്റുകളിൽ വെറും 50 സീറ്റിൽ പോലും മത്സരിക്കാത്ത സി പി എമ്മാണ് ഐക്യ ജനാധിപത്യ മുന്നണിയെ Read More…

pala

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്; പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ

കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’ എന്നായിരിക്കും പുതിയ പേര്. NDAയുടെ ഘടക കക്ഷിയായി പ്രവർത്തിക്കും. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ Read More…

kottayam

സാക്ഷരതാ പ്രഖ്യാപന ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാനത്ത് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടന്നതിന്റെ മുപ്പത്തിമൂന്നാം വാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെമ്പ് ബ്രഹ്‌മമംഗലം യുപി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ഹെഡ് മാസ്റ്റർ എ. ആർ ജോയി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പരീക്ഷയിൽ വിജയികളായ പഠിതാക്കളെ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ( മോണിറ്ററിംഗ് ) ദീപ ജെയിംസ് ആദരിച്ചു. Read More…

obituary

മേവറയാറ്റ് കാർത്ത്യായനി നിര്യാതയായി

അടുക്കം: മേവറയാറ്റ് പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പരേത ചിന്നാർ ചിത്രക്കുന്നേൽ കുടുംബാംഗം. മക്കൾ: ഓമന, ഷാജി, ബാബു, സിന്ധു. മരുമക്കൾ: മോഹനൻ മേട്ടുംപുറത്ത് ചാത്തൻകുളം, ജോളി കരിമാലിപ്പുഴ അമ്പാറനിരപ്പ്, ബിന്ദു അമ്പാറക്കുന്നേൽ മുരിക്കാശ്ശേരി, സിജു മിഷ്യൻപറമ്പിൽ കാഞ്ഞിരപ്പള്ളി.

kottayam

എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരം : രാഹുൽ ഗാന്ധി

കോട്ടയം : എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി Read More…

kottayam

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പരിശീലനം തുടങ്ങി

ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ ആരംഭിച്ചു. വെളളി, ശനി(ഏപ്രിൽ 19,20) ദിവസങ്ങളിൽ പരിശീലനം തുടരും. ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചത്. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിങ് ബൂത്ത് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തിയത്. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി 50 പേർ വീതമുള്ള രണ്ടു Read More…

kottayam

കഴിഞ്ഞ അഞ്ച് വർഷവും പിന്തുണച്ചു, ഇനിയും രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണിയേയും പിന്തുണയ്ക്കും :ചാഴികാടൻ

കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം.പ്രൊഫ. ലോപ്പസ് മാത്യു കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) Read More…

teekoy

തീക്കോയി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പഞ്ചായത്ത്‌ നിർദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്(സെക്രട്ടറി തീക്കോയി ഗ്രാമ പഞ്ചായത്ത് )

Accident

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്

പാലാ: ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ പാലാ വഞ്ചിമല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.