അമ്പാറ: സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഖാനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാഗത്തു വച്ചു ഞായറാഴ്ച രാത്രി 11.30യോടെയായിരുന്നു അപകടം.
Author: editor
ജോലിക്കിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീണു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കും. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തി. ഇത് പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യും എന്നും മന്ത്രി പറഞ്ഞു.
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 480 രൂപ വർധിച്ചിരുന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6655 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5555 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 Read More…
ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്തെ Read More…
തെരഞ്ഞെടുപ്പിന് ശേഷം വിറളി പിടിച്ച് യുഡിഎഫ് നേതൃത്വം : പ്രൊഫസർ ലോപ്പസ് മാത്യു
കോട്ടയം: പാർലമെൻറ് തിരഞ്ഞെടുപ്പിനു ശേഷം വിറളി പൂണ്ട യുഡിഎഫിനേയും നേതാക്കളെയും ആണ് കാണുന്നതെന്നും പോളിംഗ് ബൂത്തിൽ തങ്ങളുടെ വോട്ടർമാരെ എത്തിക്കാൻ പരാജയപ്പെട്ടതിന്റെ ജാളൃത മറക്കാനാണ് ശ്രമമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. മത്സരിച്ച സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് വോട്ടർമാരെ ബൂത്തിൽ എത്തിക്കാനുള്ള സംഘടനാ സംവിധാനമില്ലാതെ പോയതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ അതൃപ്തിയും അണികൾ കൂട്ടത്തോടെ പാർട്ടി വിട്ടതും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ യോജിപ്പില്ലായ്മ യുമാണ് പോളിംഗ് ശതമാനം കുറയുവാൻ കാരണം. യു.ഡി.എഫ് അവരുടെ സ്ഥാനാർത്ഥിയെ വഞ്ചിക്കുകയാണ് Read More…
അരുവിത്തുറ കോളേജിൽ ബിരുദ കാംഷികൾക്കായി മുഖാമുഖം
അരുവിത്തുറ: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സ്സുകളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി.യു – യു.ജി.പി (ഹോണേഴ്സ്) സംബന്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെൻ്റ്. ജോർജ് കോളേജ് എം.ജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിക്കുന്നു. ഏപ്രിൽ 29 (തിങ്കളാഴ്ച്ച) രാവിലെ 10 ന് ആരംഭിക്കുന്ന മുഖാമുഖം പരിപാടിക്ക് എം. ജി. യു – യു. ജി.പി റൂൾസ് ആൻ്റ് റെഗുലേഷൻ സബ്കമ്മറ്റി കൺവീനർ ഡോ. Read More…
ചീട്ടുകളിക്കിടെ വാക്കുതർക്കം; പാലായിൽ ഇരുപത്താറുകാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു
ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങിനെത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും സ്‌ട്രോങ് റൂമിൽ ഭദ്രം, കനത്തസുരക്ഷ; സൂക്ഷിക്കുന്നത് നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനേ ഇവ പുറത്തെടുക്കൂ. വെള്ളിയാഴ്ച പോളിങ് അവസാനിച്ചശേഷം ഏഴു നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സ്വീകരിച്ച യന്ത്രങ്ങൾ രാത്രിതന്നെ നാട്ടകം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ എട്ടു Read More…
കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.