obituary

ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് നിര്യാതനായി

ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് (82) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. അരുവിത്തുറ ചെങ്ങാനാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ജോർജ്. മക്കൾ. ജോ തോമസ്, ജിഷി, ജിൻസി (കാനഡ). മരുമക്കൾ: സിസമ്മ ജോ മണ്ണാർവേലിൽ കാപ്പിപതാൽ, ഷിനോബി തുരുത്തിയിൽ (കാനഡ).

kottayam

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തിരുന്നു. 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാജേഷിനായി പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്. Read More…

obituary

കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി നിര്യാതയായി

ഭരണങ്ങാനം:കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ. ഏന്തയാർ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ഭർത്താവ്: സോമിച്ചൻ. മക്കൾ: ജോസ് ടോം (കുവൈത്ത്), ഷിൽജോ, ഷാരോൺ.

Accident

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

ഭരണങ്ങാനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സേവ്യർ ജെയിംസിനെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം.

obituary

പുതുപ്പറമ്പിൽ ചന്ദ്രൻ കുട്ടി നിര്യാതനായി

മുണ്ടക്കയം :കൂട്ടിക്കൽ പുതുപ്പറമ്പിൽ ചന്ദ്രൻ കുട്ടി (83)നിര്യാതനായി. ഭാര്യ :മണി. മക്കൾ:രഞ്ജു, രാഹുൽ, രമ്യ. സംസ്കാരം നാളെ (17/6/2012024) 12 മണിക്ക് വീട്ടുവളപ്പിൽ.

general

കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

കെ സി വൈ എൽ അരീക്കര യൂണിറ്റ് ന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിന ആഘോഷം ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ യൂണിറ്റ് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. നവാഗതരായ അംഗങ്ങളെ സ്വാഗതം ചെയ്യുകയും, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും അരീക്കര ഫുട്ബോൾ ടീമിനെയും ആദരിക്കുകയും ചെയ്തു. ഡയറക്ടർ ശ്രീ എബ്രഹാം കെ സി, സി Read More…

general

കുമ്മണ്ണൂർ – കടപ്ലാമറ്റം വയലാ-വെമ്പള്ളി റോഡ് ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാവും

കടപ്ലാമറ്റം: ദീർഘകാലമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന കുമ്മണ്ണൂർ – കടപ്ലാമറ്റം – വയലാ- വെമ്പള്ളി റോഡ് ടെണ്ടർ നടപടികളിലേക്ക് കടന്നതായും, റോഡിൻ്റെ സാങ്കേതിക അനുമതി ലഭിച്ചതായും പിഡബ്ല്യുഡി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് റ്റി കീപ്പുറം,സിപിഐഎം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് എന്നിർ അറിയിച്ചു. ഇലക്ഷൻ പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ മദഗതിയിൽ ആയ റോഡിൻ്റെ പുനരുദ്ധാരണതുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പൊതുമരാമത്ത് Read More…

Accident

ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് അപകടം

തീക്കോയി: ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഒന്നരയോടെ മേലടുക്കത്തിന് സമീപമാണ് അപകമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24) യുടെ കൈ ഓടിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ ഇറക്കം ഇറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടമായപ്പോൾ റോഡരികിൽ കണ്ട വീടിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല. Read More…

obituary

മറ്റയ്ക്കാട് മാളികേയ്ക്കൽ സൈയ്തുമുഹമ്മദ് നിര്യാതനായി

ഈരാറ്റുപേട്ട: മറ്റയ്ക്കാട് മാളി കേയ്ക്കൽ സൈയ്തുമുഹമ്മദ് (84) നിര്യതനായി.. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഐഷ (പഴയം പള്ളിൽ കുടുംബാംഗം). മക്കൾ: ബാത്തിഷ , നൗഷാദ്, ഷെനീർ ,ബഷീറ, ഷാമില, സാജിദ. മരുമക്കൾ: റംല, ഷീജ, നെജി, അഷറഫ്‌, റഷീദ്, പരേതനായ മജീദ്.

uzhavoor

യോഗ ക്ലബ്ബിൽ ട്രെയിനിങ് പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ച് നുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഉഴവൂർ: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച യോഗ ക്ലബ്ബിൽ ട്രെയിനിങ് പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ചിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം നിർവഹിച്ചു. ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പ്,ഉഴവൂർ ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആണ് അരീക്കര വാർഡിൽ യോഗ ക്ലബ്‌ ആരംഭിച്ചത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. രണ്ടാമത്തെ ബാച്ച് ൽ 12 പേർക്കാണ് പരിശീലനം നൽകിയത്. നാലാം വാർഡിൽ Read More…