അരുവിത്തുറ : +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കയ വിദ്യാർത്ഥിനിയെ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി ആദരിച്ചു. സ്കോളർഷിപ്പ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേൽ, ബോർഡ് മെമ്പർ പ്രൊഫസർ റോയി തോമസ് കടപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അരുവിത്തുറ: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും കൂടാതെ അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കുകയും, 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തത് ഉൾപ്പെടെ ഒട്ടേറെ സ്തുത്യർഹമായ രക്ഷാപ്രവർത്തന സേവനങ്ങൾ നിർവഹിച്ച ഈരാറ്റുപേട്ട നന്മക്കൂട്ടം, ടീം Read More…
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ് ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. ശരീരത്തിലെ വിവിധ പാടുകൾ , മുഖക്കുരു, മുടികൊഴിച്ചിൽ, മറുകുകൾ, അരിമ്പാറ, അമിത രോമവളർച്ച മറ്റ് വിവിധ ചർമ്മ രോഗങ്ങൾ അനുബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. Read More…