പാലാ: നഗരസഭ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്റെറി പാര്‍ട്ടി ലീഡറായി ആന്റോ ജോസ് പടിഞ്ഞാറേക്കരയെ കൗണ്‍സിലര്‍മാരുടെ യോഗം തെരഞ്ഞെടുത്തു.
കേരളാ കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് കുഴികുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ യോഗം പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.
തോമസ് ചാഴികാടന് എംപി, സ്റ്റീഫന്‍ ജോര്‍ജ്, ജോസ് ടോം, സണ്ണി തെക്കേടം, സെബാസ്റ്യന്‍, കുളത്തുങ്കല്‍, ഔസേപ്പച്ചന് വാളിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ ഷാജു തുരുത്തന്, ബൈജു കൊല്ലംപറമ്പില്‍, തോമസ് പീറ്റര്‍, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ലീന സണ്ണി, ബിജി ജോജോ, മായാ പ്രദീപ്, നീന ചെറുവള്ളി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page