അരുവിത്തുറ :വെയിൽകാണാംപാറ ചെറുകരയിൽ ദേവസ്യാ ചാക്കോ ( കൊച്ച്, 80) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വെളളിയാഴ്ച (12-09-2025) ഉച്ചകഴിഞ്ഞ് 2 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പ്ലാശനാൽ :അഞ്ഞൂറ്റിമംഗലം വലരിമാക്കൽ ഭാരതി തങ്കപ്പൻ (65)അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ ) പകൽ 1.30ന് വീട്ടുവളപ്പിൽ. ഭർത്താവ്.തങ്കപ്പൻ. മക്കൾ; പ്രേംജിത് VT, വിനു VT, പ്രജീഷ് VT. മരുമക്കൾ: ശ്യാമ പ്രേംജിത്, രമ്യപ്രജീഷ്, സന്തോഷ്. കൊച്ചുമക്കൾ: അനാമിക, അനൈക, അക്ഷര,ആരാധ്യ, പാർവതി, അനയ്.
തീക്കോയി: പുതനപ്രകുന്നേൽ അന്നമ്മ ജോസഫ് (90) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (വ്യാഴം) 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അഴകത്തേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം.ജോസഫ്. മക്കൾ: മേരിക്കുട്ടി, സിസ്റ്റർ ഗ്ലാഡിയ കൊല്ലം (റിട്ട. പ്രിൻസിപ്പൽ നിലമ്പൂർ), പി.ജെ.മാത്യു (പി.ജെ.ട്രേഡേഴ്സ് എറണാകുളം), ജെസ്സി, പി.ജെ.കുര്യാച്ചൻ (പവർകോ എറണാകുളം), ഫ്ലോസി, വിനോദ്. മരുമക്കൾ: ബേബി ഒഴാക്കൽ (പൂഞ്ഞാർ), ലത കൂട്ടുങ്കൽ കോതമംഗലം (റിട്ട. അപ്പോളോ Read More…