കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് നിയമനത്തിനുവേണ്ടി വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സൂപ്രണ്ട്,ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം.പി.ഒ എന്ന വിലാസത്തിൽ സെപ്റ്റംബർ 30 വൈകിട്ട് 05.00മണിക്ക് മുൻപായി ലഭിക്കണം.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഒക്ടോബർ 26നു സെന്റ് ഡൊമിനിക്സ് കോളേജ് ക്യാമ്പസിൽ നിയുക്തി 2024 തൊഴിൽമേള സംഘടിപ്പിക്കും. വിവിധ തസ്തികകളിലായി ആയിരത്തിഅഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യം. job fairരാവിലെ ഒൻപതുമണി മുതലാണ് മേള. 18-40 വയസ്സ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, നഴ്സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും, പരീക്ഷ ഫലം Read More…
പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.