പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രവിത്താനം സ്വദേശികളായ സജി ( 61) ,ആൻസി ( 58), പാലാ സ്വദേശികളായ തോമസ് അലക്സ് ( 71), റോസമ്മ ( 78) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 യോടെ ദേശീയപാതയിൽ വാഴൂർ 18ാം മൈൽ ജംക്ഷനു സമീപമായിരുന്നു അപകടം.
രാമപുരം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രാമപുരം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
തീക്കോയി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തീക്കോയിയിൽ താമസിക്കുന്ന പി. മുരുകനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ തിക്കോയി ഭാഗത്ത് വച്ചാണ് അപകടം നടന്നത്.