ഭരണങ്ങാനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സേവ്യർ ജെയിംസിനെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം.
പൊൻകുന്നം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ പനമറ്റം സ്വദേശി ശശിധരൻ (68) കാറിൽ യാത്ര ചെയ്ത തീർത്ഥാടകരായ കോയമ്പത്തൂർ സ്വദേശികൾ രവി (59) ഉഷ (55) പെണ്ണമ്മ (65) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 7 മണി യോടെ പാലാ – പൊൻകുന്നം റൂട്ടിൽ എലിക്കുളത്തിന് സമീപം ആയിരുന്നു അപകടം.
ചിലരുടെ അശ്രദ്ധ എത്ര ജീവനാണെടുത്തത്. ഡ്രൈവിങ്ങിലെ ജാഗ്രത കുറവും മഴയിൽ ശ്രദ്ധിക്കാത്ത വേഗപാച്ചിലും നികത്താനാവാത്ത നഷ്ടം വരുത്തി വച്ചിരിക്കുന്നു.10 മീറ്റർ ക്യാര്യേജ് വേ ഉള്ള റോഡിലാണ് ഈ അപകടം -റോഡിൻ്റെ കുഴപ്പമല്ല. ഡ്രൈവിംഗിൻ്റെ കുഴപ്പം തന്നെ. വാഹനം ഓടിക്കുന്നവരാണ് ആ റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കേണ്ടത് എന്നും ജയ്സൺ മാന്തോട്ടം (ചെയർമാൻ പാസഞ്ചേഴ്സ് അസോസിയേഷൻ) പറഞ്ഞു.
പാലാ: കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി മുക്കൂട്ടുതറ സ്വദേശിനി അനറ്റ് മരിയ ആൻ്റണിയെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ മുക്കൂട്ടുതറ ഭാഗത്തു വച്ചായിരുന്നു അപകടം.