കോട്ടയം: മലയാളികളുടെ ദേശീയ ഉൽസവമായ ഓണാഘോഷവും ആയി ബന്ധപ്പെട്ട് കേരളത്തിലേക്ക് ഡൽഹി,മുംബൈ,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ അനുഭവിക്കുന്ന അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുവാൻ കൂടുതൽ സ്പെഷ്യൽ ട്രയിനുകൾ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്ര റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്ന വിദ്യാർത്ഥികളും ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യുക പതിവാണ്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകൾ യാത്രാമാർഗ്ഗമില്ലാതെ വലയുകയാണന്ന് അദ്ദേഹം പറഞ്ഞു. ട്രയിനുകളിൽ പരിമിതമായ സൗകര്യങ്ങളെയുള്ളു. ഇപ്പോൾ പ്രഖ്യാപിച്ച ട്രയിനുകൾ കൊണ്ട് Read More…
കോട്ടയം: അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോട്ടയം: പാർലമെൻറ് തിരഞ്ഞെടുപ്പിനു ശേഷം വിറളി പൂണ്ട യുഡിഎഫിനേയും നേതാക്കളെയും ആണ് കാണുന്നതെന്നും പോളിംഗ് ബൂത്തിൽ തങ്ങളുടെ വോട്ടർമാരെ എത്തിക്കാൻ പരാജയപ്പെട്ടതിന്റെ ജാളൃത മറക്കാനാണ് ശ്രമമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. മത്സരിച്ച സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് വോട്ടർമാരെ ബൂത്തിൽ എത്തിക്കാനുള്ള സംഘടനാ സംവിധാനമില്ലാതെ പോയതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ അതൃപ്തിയും അണികൾ കൂട്ടത്തോടെ പാർട്ടി വിട്ടതും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ യോജിപ്പില്ലായ്മ യുമാണ് പോളിംഗ് ശതമാനം കുറയുവാൻ കാരണം. യു.ഡി.എഫ് അവരുടെ സ്ഥാനാർത്ഥിയെ വഞ്ചിക്കുകയാണ് Read More…