pala

പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുലിന്റെ ഇടപെടൽ മോഹൻ ചേട്ടന് ആശ്വാസമായി

പാലാ: കുറിച്ചിത്താനം സ്വദേശി മോഹനൻ എന്ന വയോധികനെ തീർത്തും അവശനിലയിൽ പാലാ ന്യൂ ബസാർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നിൽ കണ്ടെത്തി.

വിവരം ലഭിച്ചതിനെ തുടർന്ന് പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുലിന്റെ നിർദ്ദേശപ്രകാരം നഗരസഭ ജീവനക്കാർ സ്ഥലത്തെത്തി അദ്ദേഹത്തെ സുരക്ഷിതമായി മരിയസദനത്തിൽ എത്തിച്ചു.

വയോധികന് ആവശ്യമായ പ്രാഥമിക പരിചരണവും സംരക്ഷണവും ഉറപ്പാക്കിയതായി നഗരസഭ അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ അവശനിലയിൽ കഴിയുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *