കാറും മിനിവാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ വാൻ യാത്രക്കാരൻ കട്ടപ്പന നരിയംപാറ സ്വദേശി എബിയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി നിർമ്മല സിറ്റി ഭാഗത്തു വച്ചായിരുന്നു അപകടം.
വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു. എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 6.30ഓടെ ആയിരുന്നു അപകടം.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബാക്കിയുള്ളവർക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണാനാണ് സംഘം ഇലവീഴാപൂഞ്ചിറയിൽ എത്തിയത്.
പാലാ: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടാണ് ആണ് സംഭവം. പ്ലാവിൽ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാഗമൺ: ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ വാഗമണ്ണിൽ വച്ചായിരുന്നു അപകടം.