പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരിക്കേറ്റ പ്രവിത്താനം സ്വദേശി അനീഷ് കെ (41) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
9 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽകൊല്ലപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി മുക്കൂട്ടുതറ സ്വദേശിനി അനറ്റ് മരിയ ആൻ്റണിയെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ മുക്കൂട്ടുതറ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശി വിനോദ് തോമസിനു ( 38) പരുക്കേറ്റു. മുക്കൂട്ടുതറ ഇടകടത്തിയിൽ വച്ച് രാവിലെയായിരുന്നു അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു കുരുവിക്കൂട് സ്വദേശി ബിജു.കെ.എസിനു ( 52) പരുക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ചായിരുന്നു അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പൂവരണി സ്വദേശി രാഹുൽ സജിക്ക് ( 26) Read More…
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരായ പാലക്കാട് സ്വദേശികൾ നീലകണ്ഠൻ നായർ ( 78) ജ്യോതി (38) നിരഞ്ജന ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബന്ധു വീട്ടിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാർ ഉച്ചയ്ക്ക് കടപ്ലാമറ്റം ഭാഗത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.