general

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ;സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം: വിഷ്ണു വഞ്ചിമല

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം പ്രതി ഹർമാൻ ഖാൻ മാത്രമല്ല അതിന് കൂട്ട് നിൽക്കുകയും കേരള മോഡൽ എന്ന് പ്രചരിപ്പിക്കുകയും ചെയ്‌ത സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല.

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹവുമായി ബന്ധപ്പെട്ട്, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ദേശീയ പട്ടികവർഗ കമ്മീഷൻ (NCST) കണ്ടെത്തിയതോടെ, കേരളത്തിലെ സി.പി.എം നേതൃത്വം വലിയൊരു ഭരണഘടനാപരമായ വീഴ്ചയുടെ ഭാഗമായിരിക്കുകയാണ്.

രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, രാജ്യസഭാ എം.പി എ.എ. റഹീം തുടങ്ങിയ നേതാക്കൾ തന്നെ ഒരു പോക്സോ കേസ് ആയി മാറിയ വിവാഹ ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് അതിന് ഔദ്യോഗിക പരിവേഷം നൽകിയത് അങ്ങേയറ്റം അപലപനീയമാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരമൊരു നടപടിയിലൂടെ, നിയമവിരുദ്ധമായ ഒരു പ്രവൃത്തിയെ വെള്ളപൂശാനാണ് ഇവര്‍ ശ്രമിച്ചത്.

​”യഥാർത്ഥ കേരള സ്റ്റോറി” എന്ന പേരിൽ ഈ വിവാഹത്തെ ഒരു രാഷ്ട്രീയ പ്രചാരണായുധമായി മാറ്റാനുള്ള തത്രപ്പാടിൽ സി.പി.എം നേതൃത്വം ഒരു പെൺകുട്ടിയുടെ സുരക്ഷയും മൗലികാവകാശങ്ങളും പാടേ അവഗണിച്ചു.

മധ്യപ്രദേശിലെ ഒരു പിന്നാക്ക ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ പ്രായം കൃത്യമായി പരിശോധിക്കാനുള്ള സാവകാശം പോലും കാണിക്കാതെ, കേവലം രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ച് വിവാഹത്തെ കൊട്ടിഘോഷിക്കുകയാണുണ്ടായത്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ബാലവിവാഹം തടയാനും മുൻകൈ എടുക്കേണ്ട പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ ഇത്തരം ചടങ്ങുകളിൽ കാർമികത്വം വഹിച്ചത് വഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകിയിരിക്കുന്നത്.

​ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലുകൾ പുറത്തുവന്നതിന് ശേഷം നേതാക്കൾ പ്രകടിപ്പിക്കുന്ന ഞെട്ടൽ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ മാത്രമാണ്. ഈ വിവാഹത്തിനായി സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ, മതിയായ പരിശോധനകളില്ലാതെ വിവാഹ സർട്ടിഫിക്കറ്റ് നൽകിയ സർക്കാർ സംവിധാനങ്ങളുടെ പരാജയവും ഗൗരവകരമാണ്.

നിയമവിരുദ്ധമായ ഒരു പ്രവൃത്തിയെ പരസ്യമായി പ്രോത്സാഹിപ്പിച്ച നേതാക്കൾക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളണം. നിലവിൽ ഫർമാൻ ഖാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള സാഹചര്യത്തിൽ, 2026 ഏപ്രിൽ 22-ന് ഡൽഹിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കമ്മീഷൻ കേരള, മധ്യപ്രദേശ് പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഇതിന് കൂട്ടുനിന്ന സിപിഎം ഡിവൈഎഫ്ഐ നേതാക്കളെയും പ്രതിചേര്‍ക്കണം.

Leave a Reply

Your email address will not be published. Required fields are marked *