പാലാ: നാമനിർദ്ദേശപത്രിക സമർപ്പണത്തിന്ശേഷം പാലാ സിവിൽ സ്റ്റേഷന് മുൻവശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലുണ്ടായിന്ന ഓട്ടോ തൊഴിലാളികൾക്കിടയിലേക്കാണ് ജോസ് കെ മാണി ആദ്യം കടന്നുചെന്നത്.
അവരോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ തിരഞ്ഞെടുപ്പും രാഷ്ട്രീയ കാര്യങ്ങളും ചർച്ചയായി. അവർ പറഞ്ഞു”പാലായുടെ നഷ്ടപ്പെട്ട പ്രതാപം മാണി സാറിൻ്റെ മകൻ വീണ്ടെടുക്കണം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാലായ്ക്ക് നിൽക്കുന്ന ഏറ്റവും വലിയ ഉറപ്പ് വികസന ഭൂപടത്തിലേക്ക് പാലായെ മടക്കിക്കൊണ്ടുവരും എന്നുള്ളതാണെന്ന് ജോസ് കെ മാണി അവരോട് പറഞ്ഞു.
ഞങ്ങൾ അങ്ങേക്കൊപ്പം ഉണ്ടെന്നു പറഞ്ഞ് അവർ ജോസ് കെ മാണിക്ക് വിജയാശംസകൾ നേർന്നു. പാലാ നഗരസഭാ പരിധിയിൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവർ ജോസ് കെ മാണിയുടെ മുന്നിൽ ഉന്നയിച്ചു. ഈ വിഷയം പരിഹരിക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന ഉറപ്പു നൽകിയാണ് ജോസ് കെ മാണി മടങ്ങിയത്.





