മേവട: മേവട ആലപ്പാട്ട്പുളിക്കീൽ പരേതനായ പി സി ജോസഫിന്റെ ഭാര്യ ഗ്രേസി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മേവട സെൻ്റ് മേരീസ് പള്ളിയിൽ. പരേത ഇളങ്ങുളം കാനത്തിൽ കുടുംബാഗമാണ്. മക്കൾ: ബാബു (റിട്ട. ടീച്ചർ) ജോർജുകുട്ടി (എയ്ഞ്ചൽ ഓട്ടോ സ്കാൻ , കോട്ടയം), ഡോ. ആൻ്റണി ജോസ് (ഗവ. ആയുർവേദ ആശുപത്രി, മീനച്ചിൽ). മരുമക്കൾ: ഷിജി ചേന്നാട്ട് ഏറ്റുമാനൂർ, ഷാൽവി ഇടത്തട്ടം രാമപുരം (ടീച്ചർ, സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ Read More…
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് ജോസ് അവതരിപ്പിച്ചു. പ്രാരംഭബാക്കി ഉൾപ്പെടെ ആകെ 8,186,56,730/- രൂപ വരവും 7,75,97,277/- രൂപ ചെലവും 47,59,453/- രൂപ മിച്ചവും കാണിക്കുന്ന ബഡ്ജറ്റാണ് 08.02.2024 തിയതിയിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി, ഗീതാ നോബിൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാമപുരം : ഊട്ടുപുഴയിൽ ജോണിക്കുട്ടി അഗസ്റ്റിൻ (76) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (16/ 4/ 2025) 1.30 pm ന് രമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.