കോട്ടയം: എസ് എച്ച് മെഡിക്കൽ സെൻററും തിരുഹൃദയ കോളേജ് ഓഫ് നേഴ്സിങ്ങും ലയൺസ് 318B യും ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലും ചേർന്ന് മെഗാ രക്തദാന റാലി സംഘടിപ്പിച്ചു. എസ് എച്ച് മെഡിക്കൽ സെൻററിൽ നിന്നും ആരംഭിച്ച റാലി മെഡിക്കൽ സെൻറർ ഡയറക്ടർ സിസ്റ്റർ ജീന ഫ്ലാഗ് ഓഫ് ചെയ്തു.
രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഫ്ലാഷ് മോബ് തിരുഹൃദയ നേഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾ നാഗമ്പടത്ത് അവതരിപ്പിച്ചു. സമ്മേളനത്തിൽ മെഡിക്കൽ സെൻറർ സി ഓ ഓ ഡോക്ടർ ജിഷ T U, ലയൻസ് 318ബി മുൻ ഗവർണർ പ്രിൻസ് സ്കാറിയ,ലയൺ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ഷിബു തെക്കേമറ്റം ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സില്‍വി എന്നിവർ സംസാരിച്ചു.
കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് സെക്രട്ടറി ധന്യ സി എസ്, അഡ്മിനിസ്ട്രേറ്റർ റീന പ്രിൻസ്, ട്രഷറർ സാജൻ ഗോപാലൻ എന്നിവർ നേതൃത്വം നൽകി. ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.