കോട്ടയം ജനറൽ ആശുപത്രിയിൽ ഫെഡറൽ ബാങ്ക് നിർമിച്ചുനൽകിയ ബയോ മെഡിക്കൽ സ്റ്റോറേജ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ വൈശാഖ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സോണൽ മാനേജർ നിഷ കെ.ദാസ്, കഞ്ഞിക്കുഴി ബ്രാഞ്ച് മാനേജർ രഞ്ജു സ്കറിയ മാത്യു, വാർഡ് മെമ്പർ ജോൺ വർഗീസ്, ആശുപത്രി നിർവ്വഹണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ കരിക്കാട്ടൂരിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഖാദി ദേശീയതയുടെ പ്രതീകമാണെന്നും അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും മാറ്റിനിർത്താനോ വിസ്മരിക്കാനോ കഴിയുകയില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ളോക്ക് പഞ്ചായത്തംഗം കെ.എസ്. Read More…
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.