കീഴമ്പാറ: കീഴമ്പാറ പി എം പി ബേക്കറിക്ക് സമീപം ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് 8.15 ഓടെയാണ് അപകടം നടന്നത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ച പൈക കുമ്പാനി സ്വദേശി ഇമ്മാനുവൽ (22) അമ്പാറ ചുങ്കപ്പുര പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.
മുണ്ടക്കയം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്. പരുക്കേറ്റ മുണ്ടക്കയം 35 -ാം മൈൽ സ്വദേശി മനുവിനെ ( 34) ചേ ർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ ദേശീയ പാതയിൽ 35-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: നിയന്ത്രണം വിട്ട പിക് അപ് വാൻ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവതിക്ക് പരുക്ക്. പരുക്കേറ്റ യാത്രക്കാരി ആലപ്പുഴ സ്വദേശി സൗമ്യയെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം. വൃക്ഷതൈകൾ ഓർഡർ എടുത്തു നൽകുന്ന സംഘം സഞ്ചരിച്ചിരുന്ന പിക് അപ് വാനാണ് അപകടത്തിൽപെട്ടത്.