കാഞ്ഞിരപ്പളളി: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പാറത്തോട് പഞ്ചായത്തിലെ വനിതാ മെമ്പർമാർ, കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ, ഹരിതകർമ്മ സേനാഗംഗങ്ങൾ തുടങ്ങിയവർക്ക് അങ്കിത എന്ന പേരിൽ ആദരവൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ജില്ലാ പഞ്ചായത്ത് അംഗമായ പി. ആർ അനുപമ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി നൽകുന്ന അങ്കിത പുരസ്കാരം 2025 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ പങ്കെടുത്ത പാറത്തോട് സ്വദേശിനിയായ അക്ഷിത മുരുകന് സമ്മാനിച്ചു. ആശുപത്രി ഫിനാൻഷ്യൽ Read More…
കാഞ്ഞിരപ്പള്ളി : മികച്ച വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ അഭിമാനമാണെന്നും, അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും Read More…
കാഞ്ഞിരപ്പള്ളി : അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ്,എയ്ഡഡ് മേഖലയിലെ എൽ പി മുതൽ കോളേജ് തലം Read More…