pala

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം

പാലാ: വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു.

കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെഡറൽ ബാങ്കിന്റെ സോഷ്യൽ സർവീസ് വിഭാഗമായ ഫെഡ്സേർവ് സംഭാവന ചെയ്ത ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ നിർവഹിച്ചു .

സ്കൂളിന്റെ സമഗ്ര വികസനത്തിന് അക്ഷീണം പ്രയത്നിച്ച് വിവിധ വികസന പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്ന വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ബെന്നി മുണ്ടത്താനത്തിനെ പി ടി എ യ്ക്കു വേണ്ടി ജോസ് കെ മാണി എംപി ആദരിച്ചു.

ട്രിപ്പിൾ ഐടി യും വലവൂർ സ്കൂളും വലവൂർ ഗ്രാമ വികസനത്തിന്റെ സിരാ കേന്ദ്രങ്ങൾ ആയിത്തീർന്നെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ജോസ് കെ മാണി എംപി പറഞ്ഞു. വലവൂർ സ്കൂളിന്റെ കാര്യത്തിനായി നിരന്തരം തന്നോട് കാര്യങ്ങൾ ആവശ്യപ്പെടുന്ന ബെന്നി മുണ്ടത്താനത്തിന്റെ അർപ്പണ മനോഭാവത്തെയും അദ്ദേഹം പ്രകീർത്തിച്ചു.

ഫെഡറൽ ബാങ്കിന്റെ സോഷ്യൽ സർവീസ് വിഭാഗമായ ഫെഡ്സേർവ് തയ്യാറാക്കി നൽകിയ ചിൽഡ്രൻസ് പാർക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ ഉദ്ഘാടനം ചെയ്തപ്പോൾ കുട്ടികളിലെ ആഹ്ലാദം ആരവമായി മാറി. കുഞ്ഞുങ്ങളുടെ ആഹ്ലാദം കണ്ടു നിന്നവരുടെയും കണ്ണുകൾക്ക് വിരുന്നായി.

കരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളിടോമി, പഞ്ചായത്ത് മെമ്പർ സീന ജോൺ, രാമപുരം എ ഇ ഒ സജി കെ ബി, ഫെഡറൽ ബാങ്ക് എച്ച് ആർ ഹെഡ് വരുൺ കെ എം എന്നിവർ സംബന്ധിച്ചു. പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ്, എം പി ടി എ പ്രസിഡന്റ് രജി സുനിൽ, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *