മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷേർളി ബേബി അന്തരിച്ചു. നാളെ (തിങ്കളാഴ്ച) രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ പൊതുദർശനം.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൈക പള്ളിയിൽ. അസുഖ ബാധിത ആയിട്ട് ചികിത്സയിലായിരുന്നു.
പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.
വിൻസൻഷ്യൻ സഭ മേരി മാതാ പ്രോവിൻസ് അംഗം ഫാ.സെബാസ്റ്റ്യൻ ചെറുവള്ളാത്ത് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അങ്കമാലി വിൻസൻഷ്യൻ ആശ്രമം സെമിത്തേരിയിൽ. ഭരണങ്ങാനം ചെറുവള്ളാത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബ്രിജിറ്റ്, പരേതരായ മത്തായി, ജോസഫ്, മറിയക്കുട്ടി, അന്നമ്മ, ഏലിയാമ്മ,ത്രേസ്യാമ്മ, റോസമ്മ.