അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ നാലു വീടുകൾ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ Read More…
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ സൗജന്യ തലവേദന, മൈഗ്രേയ്ൻ പരിശോധന ക്യാമ്പ് മാർച്ച് 20ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. മുതിർന്നവരിലേയും, കുട്ടികളിലേയും വിട്ടുമാറാത്ത തലവേദനയും, മൈഗ്രേയ്നും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നവർക്കു ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ – 8281699263.
അരുവിത്തുറ : മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്. ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ Read More…