രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈജീൻ ബയോടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റടുമായി ചേർന്ന് ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്‌സും ഇന്റെൺഷിപ്പും ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജിയും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് സൈജീൻ ബയോടെക്നോളജിസ് സൈന്റിഫിക് കൺസൾറ്റൻറ് അതുൽ കെ. കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ. വൈസ് പ്രിൻസിപ്പൽമാരായ ഫാ Read More…
Year: 2026
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റർ; അപമാനിച്ചെന്ന് കോൺഗ്രസ്, പോലീസിൽ പരാതി
പുതുപ്പള്ളി: എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ്. എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതിനൽകി. അന്വേഷണം വേണമെന്ന Read More…
ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം നാളെ
ഈരാറ്റുപേട്ട: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും നാളെ (ഫെബ്രുവരി 13 വെള്ളി) വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത്, ഈരാറ്റുപേട്ട Read More…
പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം
പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 15 (1201കുഭം 3) ഞായറാഴ്‌ച ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ രഞ്ജു അനന്തഭദ്രത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും. രാവിലെ 5.30 ന് നിർമ്മാല്യദർശനം, 6 ന് അഖണ്ഡനാമജപം ആരംഭം,6.45 അഷ്ടദ്രവ്യമഹാഗണപതിഹോമം, 9 ന് ധാര, 9.30 ന് വിശേഷാൽ ഗുരുപൂജ, 10 ന് ഉച്ചപൂജ മഹാപ്രസാദമൂട്ട്, 6 ന് അഖണ്ഡനാമജപം സമർപ്പണം, 6.30 ന് വിശേഷാൽ ദീപാരാധന, 6.45 ന് അഷ്ടാഭിഷേകം, തുടർന്ന് അഖണ്ഡധാര, Read More…
ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് – 2026
ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. 2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം 13 /2 /2026 (വെള്ളി) രാവിലെ 10 :30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി..പി .നാസർ നിർവഹിക്കുന്നതാണ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , Read More…
ട്രായ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം: ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബംഗളുരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അമലഗിരി ബി.കെ. കോളേജ് ഫോർ വുമൺസിൽ ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉപഭോക്തൃക്ഷേമത്തിനായി ട്രായ് നടപ്പിലാക്കിയിട്ടുള്ള വിവിധ സംരക്ഷണ നടപടികൾ, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ട്രായ് ബംഗളുരു മേഖലാ മേധാവിയും ഉപദേഷ്ടാവുമായ ബ്രജേന്ദ്രകുമാർ, പോലീസ് സൈബർ Read More…
ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി : മന്ത്രി റോഷി അഗസ്റ്റിൻ നാളെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും
ഈരാറ്റുപേട്ട : ജലജീവൻ മിഷന് കീഴിൽ കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതി പ്രകാരം 20.5 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ആകെ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 13-)o തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തേവരുപാറ ജംഗ്ഷനിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ സ്വാഗതവും ആശംസിക്കുo. അമൃത് മിഷൻ Read More…
പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും
വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.
ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി
ഈരാറ്റുപേട്ടയിൽ തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെ മാനിന്റെ ത ലയോട്ടി കണ്ടെത്തി. കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരി ശു പുരയിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീ പടർന്നത്. താഴത്തുപറമ്പിൽ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയർ ഫോഴ്‌സ് എത്തി തീ അണച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്. ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് വന്യജീവികളെ വേട്ടയാടിയതിന് കസ്റ്റഡിയിലെടുക്കപ്പെട്ടവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം ജനറൽ ആശുപത്രിയിൽ ഫെഡറൽ ബാങ്ക് നിർമിച്ചുനൽകിയ ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ വൈശാഖ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സോണൽ മാനേജർ നിഷ കെ.ദാസ്, കഞ്ഞിക്കുഴി ബ്രാഞ്ച് മാനേജർ രഞ്ജു സ്‌കറിയ മാത്യു, വാർഡ് മെമ്പർ ജോൺ വർഗീസ്, ആശുപത്രി നിർവ്വഹണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.











