aruvithura

അരുവിത്തുറ വല്യച്ചൻമലയിൽ ഇനി തീർഥാടനത്തിന്റെ അമ്പത് നാളുകൾ

അരുവിത്തുറ: കിഴക്കിന്റെ കാൽവരി എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുവിത്തുറ വല്യച്ചൻമലയിൽ അനുതാപ കീർത്തനങ്ങൾ മനസ്സിൽ ഉരുവിട്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തും. അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപത്തിന് മുമ്പിൽ പ്രാർഥിച്ച് നേർച്ച കാഴ്ചകൾ സമർപ്പിച്ച ശേഷമാണ് യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി കൊണ്ട് അനേകായിരങ്ങൾ മലകയറുന്നത്. വല്യച്ചൻമല ത്യാഗത്തിന്റെയും പാപ പരിഹാരത്തിന്റെയും പ്രായശ്‌ചിത്തത്തിന്റെയും തീർഥപാതയാണ്. വിശ്വാസികളെ സ്വീകരിക്കാൻ വല്യച്ചൻമല ഒരുങ്ങിക്കഴിഞ്ഞു. ഫാ. തോമസ് ഓലിക്കൽ വികാരിയായിരുന്നപ്പോൾ 2013 ൽ സ്ഥാപിതമായ വല്യച്ചൻമലയിൽ വെള്ളിയാഴ്ചകളിലും വലിയ നോമ്പുകാലത്തും സ്വദേശികളും വിദേശികളുമായ Read More…

general

വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു

വെള്ളികുളം: അമ്പതു നോമ്പിന് മുന്നോടിയായി വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വിശ്വാസികളുടെ നെറ്റിയിൽ ഭസ്മം പൂശി വിഭൂതി തിരുന്നാൾ സന്ദേശം നൽകി. ധാരാളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.മനുഷ്യ ജീവൻ്റെ ക്ഷണികതയും നിസ്സാരതയും പറ്റി ഓർമ്മ പ്പെടുത്തുന്നതാണ് വിഭൂതി തിരുനാൾ .പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവുംവഴി ഈശോയുടെ പീഡാസഹനത്തെയും മരണത്തെയും പറ്റി ധ്യാനിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ആത്മീയമായി ഒരുങ്ങുന്ന കാലഘട്ടമാണ് നോമ്പുകാലം. നോമ്പുകാലത്ത് എല്ലാ ദിവസവും ദേവാലയത്തിൽ ആഘോഷമായ കുരിശിൻ്റെ Read More…

general

വീടിന് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്; അള്‍ട്രാവയലറ്റ് രശ്‌മികള്‍ക്കെതിരെ ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തില്‍ ചൂട് വര്‍ധിക്കുകയാണ്, ഒപ്പം അള്‍ട്രാവയലറ്റ് രശ്‌മികളും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ ചില സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്. പുറംജോലികള്‍ ചെയ്യുന്നവരടക്കം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വിശദമായി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങൾ കര്‍ശനമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ Read More…

general

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കൂ” എന്ന സന്ദേശവുമായി നീന്തൽ നടത്തി

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ 17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന ശ്രീ സജി വാളശ്ശേരിയും ശിഷ്യന്മാരായ 6 വയസു മുതൽ 70 വയസുവരേയുള്ള 184 പേർ (90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉൾപ്പടെ ) വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബംഗങ്ങൾ (VRSC) 2026 ഫെബ്രുവരി ഞായറാഴ്ച്ച രാവിലെ 7 മണിയ്ക്ക് ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം കൊണ്ടാട് സ്വദേശി കെ. എൻ പ്രകാശിന് രാമപുരം ഭാഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി പരുക്കേറ്റു. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സഞ്ജോ സെബാസ്റ്റ്യന് ( 40 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.

erattupetta

കാരുണ്യ ഭവനം താക്കോൽ കൈമാറ്റം നിർവഹിച്ചു

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്‌ നിർവഹിച്ചു. ഈ പദ്ധതി പ്രകാരമുള്ള പതിനഞ്ചാമത്തെ വീടിന്റെ താക്കോൽദാനമാണ് നിർവഹിക്കപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കടുവാമൂഴി നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. Read More…

obituary

കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) കെ.ആർ സോമൻ നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) പരേതനായ കെ.കെ രാഘവന്റെ മകൻ കെ.ആർ സോമൻ (66) (നരിക്കുഴിയിൽ ഹാർഡ് വെയേഴ്സ്, പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം നാളെ (16-02-2026 തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല പ്രവിത്താനം പാറശ്ശേരിൽ കുടുംബാംഗം. മക്കൾ: അഞ്ചു (ബാംഗ്ലൂർ), ചിന്നു. മരുമകൻ: നിഖിൽ (ബാംഗ്ലൂർ – ചെരുവിൽ കുറുപ്പുംന്തറ).

aruvithura

അരുവിത്തുറ പള്ളിയിൽ വിഭൂതിയും നോമ്പാചരണവും

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള വിഭൂതിയുടെ തിരുക്കർമ്മങ്ങൾ നാളെ (16-02-26) രാവിലെ 6.30 ന് കുർബാനയോടെ കൂടി ആരംഭിക്കും. അമ്പത് നോമ്പു ദിനങ്ങളിൽ വൈകുന്നേരം നാല് മണിക്കുള്ള വിശുദ്ധ കുർബാന ശേഷം വല്യച്ചൻ മലയടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും 6 മണിക്ക് തിരുവചന സന്ദേശവും 6.15 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും ദേവാലയത്തിൽ രാവിലെ 5.30 നും 6.30 നും 7.30 Read More…

obituary

കുളംമ്പള്ളിൽ രാജമ്മ ബേബി നിര്യാതയായി

ഭരണങ്ങാനം: ഓശാനമൗണ്ട് കുളംമ്പള്ളിൽ കെ.ആർ ബേബിയുടെ ഭാര്യ രാജമ്മ ബേബി (63) നിര്യാതയായി. പരേത മൂന്നാംതോട് പനമൂട്ടിൽ കുടുംബാംഗം. സംസ്കാരം നാളെ (16-02-26 തിങ്കൾ) രാവിലെ 11.00 ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ കുളംമ്പള്ളിൽ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ ശാഖാ ചെയർമാൻ, CEOA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മുൻ പ്രസിഡൻ്റ്, കുളംമ്പള്ളിൽ ഗ്രൂപ്പ്), അർച്ചന സുബാഷ്. മരുമക്കൾ: സുബാഷ് സുധാകരൻ (പുത്തൻപുരയ്ക്കൽ Read More…

kottayam

ഹെല്‍ത്തികേരള ക്യാമ്പയിന് ജില്ലയിൽ തുടക്കം

കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തിൽ കേരള മാതൃക സൃഷ്ടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും നിർണായക പങ്കു വഹിച്ചെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ആയുഷ് ഹെല്‍ത്ത് കാര്‍ഡിന്റെ ആദ്യ വിതരണവും കാമ്പയിനിന്റെ Read More…