സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. തുടർന്ന് മേയ് 7ന് Read More…
Year: 2026
വനിതാ കോൺഗ്രസ് എം ജനപ്രതിനിധികൾ ക്ക് സ്വീകരണം നൽകി
പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്തിൽ തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും പ്രതിനിധി സമ്മേളനവും നടത്തി.ഇടതുപഷ ജനാധിപത്യ മുന്നണിയുടെ നേത്യത്തിൽ ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സന്ദേശ യാത്ര വിജയിപ്പിക്കുന്നതിനും 500 വനിത പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. വനിതാ കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻറ് ലിസി ബേബി മുളയിങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡൻ്റ് Read More…
ജില്ലാ വികസനസമിതി യോഗം; നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ നടപടിയെടുക്കും
കോട്ടയം: റോഡരികിലെ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിർദേശം നൽകി. വഴിയരികിൽ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അദ്ദേഹം Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനത്ത് വച്ച് ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിനി അനു റോസ് ബേബിക്ക് ( 42 ) പരുക്കേറ്റു. രാവിലെ 6 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കൊങ്ങാണ്ടൂരിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കൊങ്ങാണ്ടൂർ സ്വദേശിനി വി. ആർ രജിതയ്ക്ക് (54 ) പരുക്കേറ്റു.
ലഹരിവിരുദ്ധ മേഖലയില്‍ ആതുരശുശ്രൂഷകര്‍ക്കും തുല്യപങ്ക്
പാലാ :ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ ആതുരശുശ്രൂഷാ പ്രവര്‍ത്തകര്‍ക്കും തുല്യ പങ്കാണുള്ളതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെയും ഐ.എച്ച്.എം. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് മേരിഗിരിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്’ പരിപാടിയുടെ ഉദ്ഘാടനം ഐ.എച്ച്.എം. നഴ്‌സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വ്യാപനത്തെ തുടര്‍ന്ന് കത്തിക്കുത്തേറ്റും, അപകടങ്ങളില്‍ മുറിവേറ്റും ദിനംപ്രതി ക്വാഷ്വാലിറ്റിയിലേക്ക് എത്തുന്നവരുടെ Read More…
വടക്കേൽ തോമസ് നിര്യാതനായി
പനച്ചിപ്പാറ: വടക്കേൽ തോമസ് (80) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ഞായറാഴ്ച )ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ പ്രധാന തിരുനാളിന് ഒരുക്കമായുള്ള രണ്ടാം ദിനാചരണം ഭക്തിനിർഭരമായി സമാപിച്ചു
തിരുന്നാളിന്റെ രണ്ടാം ദിനാചരണത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാർഡുകളിലുള്ള കപ്പേളകളിൽ നിന്നും കഴുന്നു പ്രദക്ഷിണം പള്ളിയിൽ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു. അതിനുശേഷം മുട്ടം സിബിഗിരി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺസൻ പാക്കരമ്പേലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ പരിശുദ്ധ കുർബാനയും, നൊവേനയും നടത്തപ്പെട്ടു. ദൈവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം പരിശുദ്ധ മാതാവിനോടുള്ള വണക്കത്തിനായി ദൈവാലയത്തിന് ചുറ്റും ജപമാല പ്രദക്ഷിണവും തുടർന്ന് വാഹന വെഞ്ചരിപ്പും ഭക്തിപൂർവ്വം നടത്തി. വിശ്വാസികളുടെ സജീവ പങ്കാളിത്തത്തോടുകൂടിയാണ് തിരുനാളിന്റെ രണ്ടാം ദിനാചരണം സമാപിച്ചത്. ദേവാലയത്തിൽ എല്ലാ Read More…
48-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച മിനി ജോസിന് മികച്ച നേട്ടം
പൂഞ്ഞാർ : വയനാട് സുൽത്താൻ ബത്തേരിയിൽ ജനുവരി 28 മുതൽ 31 വരെ നടന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച മിനി ജോസിന്( പൂഞ്ഞാർ ) മികച്ച നേട്ടം. സീനിയർ, മാസ്റ്റർ വിഭാഗങ്ങളിലായി മത്സരിച്ച ഇവർ രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി. കോട്ടയം ജില്ലയ്ക്കു വേണ്ടി നാല് സ്വർണ്ണ മെഡലുകൾ നേടിയ മിനി ജോസിന്റെ പ്രകടനം വലിയ കരുത്തായി. പൂഞ്ഞാർ ‘ROF Edge Gym’-ൽ റിജു മാത്യുവിന്റെ കീഴിലാണ് Read More…
ഹരിതകേരളം മിഷൻ ജനകീയ വൃക്ഷവത്കരണ പദ്ധതിക്ക് തുടക്കം
കോട്ടയം :ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ‘ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം’ എന്ന സ്‌കൂൾ കുട്ടികൾക്കായുള്ള ജനകീയ വൃക്ഷവത്ക്കരണ പദ്ധതിക്ക് ജില്ലയിൽ തുടക്കം. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ ബാരിക്കേഡിലും പോസ്റ്റിലും ഇടിച്ചു പ്രവിത്താനം സ്വദേശികളായ വർക്കി (72 ) ഭാര്യ ചിന്നമ്മ (68 ) തൊടുപുഴ സ്വദേശി ദീതുൾ ( 38 ) എന്നിവർക്ക് പരിക്കേറ്റു. പിറവത്ത് പോയി വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അർധരാത്രിയിൽ അപകടത്തിൽ പെട്ടത് . പെരിയകുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരട്ടയാർ സ്വദേശി എബി ജീച്ചന് ( Read More…










