അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അന്താരാഷ്ട്ര വ്യോമയാന രംഗത്ത് നിരവധി ജോലി സാധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന എവിയേഷൻ , എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണ പത്രം അയാട്ട അംഗീകൃത സ്ഥാപനമായ ‘സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി കൊച്ചിയുമായി ഒപ്പ് വച്ചു. ഇതനുസരിച്ചു എയർപോർട്ട്, എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ടിക്കറ്റിംഗ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ്, തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർത്ഥി കൾക്ക് ഹ്രസ്വകാല ദീർഘ കാലകോഴ്സുകൾ പഠിക്കാവുന്നതാണ്. 30 വർഷത്തിനുമേൽ അയാട്ട, Read More…
Year: 2026
അനുശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരത്തിന്റെ 9 – ദിവസം ശ്രീ. സണ്ണി പൈകടയുടെ ജീവൻ രക്ഷിക്കുക
ഈരാറ്റുപേട്ട : മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചാം തീയതി കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ കർഷക സ്വരാജ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ പ്രമുഖ കർഷക നേതാവ് ശ്രീ, സണ്ണി പൈകട അനുഷ്ഠിച്ചുവരുന്ന അനുശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരത്തിന് ജനപിന്തുണ വർദ്ധിച്ചുവരുന്നു. ഈ സമരം വിജയപ്രദമാക്കുവാൻ നാനാതുറയിൽപ്പെട്ട നിരവധി ആളുകൾ ആണ് സമരപന്തൽ സന്ദർശിക്കുന്നത്. ശ്രീ, സണ്ണി പൈകടയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തര Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ചാമംപതാൽ സ്വദേശി ജോൺസൺ ജോസഫിന് ( 48 ) പരുക്കേറ്റു. ഉച്ചയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി അർജുന് ( 26 ) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ Read More…
രാമപുരം കോളേജിൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്സ് ആരംഭിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈജീൻ ബയോടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റടുമായി ചേർന്ന് ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്‌സും ഇന്റെൺഷിപ്പും ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജിയും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് സൈജീൻ ബയോടെക്നോളജിസ് സൈന്റിഫിക് കൺസൾറ്റൻറ് അതുൽ കെ. കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ. വൈസ് പ്രിൻസിപ്പൽമാരായ ഫാ Read More…
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റർ; അപമാനിച്ചെന്ന് കോൺഗ്രസ്, പോലീസിൽ പരാതി
പുതുപ്പള്ളി: എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ്. എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതിനൽകി. അന്വേഷണം വേണമെന്ന Read More…
ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം നാളെ
ഈരാറ്റുപേട്ട: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും നാളെ (ഫെബ്രുവരി 13 വെള്ളി) വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത്, ഈരാറ്റുപേട്ട Read More…
പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം
പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 15 (1201കുഭം 3) ഞായറാഴ്‌ച ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ രഞ്ജു അനന്തഭദ്രത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും. രാവിലെ 5.30 ന് നിർമ്മാല്യദർശനം, 6 ന് അഖണ്ഡനാമജപം ആരംഭം,6.45 അഷ്ടദ്രവ്യമഹാഗണപതിഹോമം, 9 ന് ധാര, 9.30 ന് വിശേഷാൽ ഗുരുപൂജ, 10 ന് ഉച്ചപൂജ മഹാപ്രസാദമൂട്ട്, 6 ന് അഖണ്ഡനാമജപം സമർപ്പണം, 6.30 ന് വിശേഷാൽ ദീപാരാധന, 6.45 ന് അഷ്ടാഭിഷേകം, തുടർന്ന് അഖണ്ഡധാര, Read More…
ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് – 2026
ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. 2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം 13 /2 /2026 (വെള്ളി) രാവിലെ 10 :30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി..പി .നാസർ നിർവഹിക്കുന്നതാണ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , Read More…
ട്രായ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം: ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബംഗളുരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അമലഗിരി ബി.കെ. കോളേജ് ഫോർ വുമൺസിൽ ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉപഭോക്തൃക്ഷേമത്തിനായി ട്രായ് നടപ്പിലാക്കിയിട്ടുള്ള വിവിധ സംരക്ഷണ നടപടികൾ, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ട്രായ് ബംഗളുരു മേഖലാ മേധാവിയും ഉപദേഷ്ടാവുമായ ബ്രജേന്ദ്രകുമാർ, പോലീസ് സൈബർ Read More…
ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി : മന്ത്രി റോഷി അഗസ്റ്റിൻ നാളെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും
ഈരാറ്റുപേട്ട : ജലജീവൻ മിഷന് കീഴിൽ കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതി പ്രകാരം 20.5 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ആകെ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 13-)o തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തേവരുപാറ ജംഗ്ഷനിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ സ്വാഗതവും ആശംസിക്കുo. അമൃത് മിഷൻ Read More…











