തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും രാഷ്ട്രീയ പകപോക്കലിനും കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്നതിനുമെതിരെ യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി ധർണ്ണാ സമരം ഉൽഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ആക്ഷേപങ്ങളില്ലാതെ വളരെ സുതാര്യമായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മികച്ച ഗ്രാമ പഞ്ചായത്തായിമുൻപോട്ടു കൊണ്ടുപോയിരുന്ന ഗ്രാമപഞ്ചായത്തിൽ ഇടതു ഭരണസമിതി അധികാരത്തിൽ വന്നതോടുകൂടി ഗ്രാമപഞ്ചായത്തിനെ തകർച്ചയിൽ എത്തിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന Read More…
Year: 2026
നാരീപുരസ്കാരത്തിന് സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസ് അർഹയായി
ഡോ.എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റര് ഏർപ്പെടുത്തിയ നാരീപുരസ്കാരത്തിന് സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസ് അർഹയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വനിതാ പ്രതിഭകളെ ആദരിക്കുന്നതിനായി സ്റ്റഡി സെൻറർ എല്ലാവർഷവും ലോക വനിതാദിനത്തിൽ നൽകുന്ന പുരസ്ക്കാരമാണ് നാരീ പുരസ്ക്കാർ. കലാ–സാംസ്കാരിക– മാധ്യമ-സാമൂഹിക–ജീവകാരുണ്യ– വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രാവീണ്യം നേടിയ വനിതാ പ്രതിഭകൾക്കാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നത്. നീന്തലിൽ ചെറുപ്പം മുതൽ താല്പര്യമുണ്ടായിരുന്ന ഡോ.കുഞ്ഞമ്മ LIC Read More…
ഏവിയേഷൻ വിദ്യാർത്ഥികളുടെ സൗജന്യ ആകാശയാത്ര നവ്യാനുഭവമായി
രാമപുരം :മാർ ആഗസ്തീനോസ് കോളേജിലെ ബി.ബി.എ. ഏവിയേഷൻ വിദ്യാർത്ഥികൾക്ക് സൗജന്യ ആകാശയാത്ര നവ്യാനുഭവമായി. ഏവിയേഷൻ ഇൻഡസ്ട്രിയിലെ പ്രായോഗിക പഠനത്തിന്റെ ഭാഗമായാണ് കൊച്ചി എയർ പോർട്ടിൽനിന്നും ബംഗളൂരുവിലേക്ക് വിമാനമാർഗ്ഗ യാത്രയും പഠനസന്ദർശനവും സംഘടിപ്പിച്ചത്. സന്ദർശനത്തിനിടെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും സാങ്കേതിക കേന്ദ്രങ്ങളും സന്ദർശിച്ച് പഠനത്തോടൊപ്പം പ്രായോഗിക അറിവുകൾ സമ്പാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ആദ്യമായാണ് വിമാനയാത്രക്ക് അവസരം ലഭിച്ചത്. ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ടേക്ക് ഓഫ് 2K25’ ഹയർ സെക്കണ്ടറി ഫെസ്റ്റിന്റെ Read More…
കോട്ടയം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്കും ബയോഗ്യാസ് പ്ലാന്റും ഉദ്ഘാടനം ചെയ്തു
കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്ക്,ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യം- വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. അടിസ്ഥാനസൗകര്യങ്ങളിലും ചികിത്സാമികവിലും മാതൃകയായ കോട്ടയം മെഡിക്കല്‍ കോളജില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് സമീപ വര്‍ഷങ്ങളില്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണം- തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് വിവിധ ബ്ലോക്കുകളിലേക്ക് സഞ്ചരിക്കുന്നതിനായി രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിന് എംഎല്‍എ Read More…
കേരള കോൺഗ്രസ് (എം) ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ: ജോസ് കെ മാണി എം.പി
ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും. എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇന്ന് ജോസ്.കെ.മാണി ഇടുക്കിയിൽ നേരിട്ടെത്തി നടത്തിയത്. മന്ത്രി റോഷി നയിക്കുന്ന ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.
മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള 2024-2045 -ലെ അവാർഡു ജേതാവായ റെനീഷ് തോമസിനെ ആദരിച്ചു
കുറവിലങ്ങാട്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള 2024-2045 -ലെ അവാർഡു ജേതാവായ റെനീഷ് തോമസിനെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി ആദരിച്ചു. മികച്ച യൂണിറ്റിനുള്ള അവാർഡും ദേവമാതാ കോളേജിന് ലഭിച്ചതിനുള്ള അനുമോദനവും കോളേജ് പ്രിൻസിപ്പാ ളിനെ അറിയിച്ചു.
എൻ.എസ്. എസ്. ബെസ്റ്റ് യൂണിറ്റ് അവാർഡ് ചേർപ്പുങ്കൽ, ബി വി എം കോളേജിന്
കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ബെസ്റ്റ് എൻ എസ് എസ് യൂണിറ്റ് അവാർഡ് ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് കരസ്ഥമാക്കി. ഈ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ അദ്ധ്യാപകൻ ശ്രീ ജിബിൻ അലക്സിന് ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡും ലഭിച്ചു. ഇന്നലെ അമലഗിരി ബി കെ കോളേജിൽ വച്ച് നടന്ന അവാർഡുദാന ചടങ്ങിൽ ബഹുമാന്യ സാമൂഹികക്ഷേമ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. ഫാ. Read More…
അക്ഷരം മ്യൂസിയം തുടർഘട്ടങ്ങളുടെ നിർമ്മാണോദ്ഘാടനം 14 ന്
കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തെ സ്ഥലത്ത് കേരള സർക്കാരിന്‍റെ ധനസഹായത്തോടെ നിർമിച്ച അക്ഷരം ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് മാര്‍ച്ച് 14ന് തുടക്കം കുറിക്കും. രാവിലെ 11 ന് അക്ഷരംമ്യൂസിയം വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. എസ്. പി. സി. എസ് പ്രസിഡന്‍റ് അഡ്വ. പി. കെ ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. Read More…
‘ഇണമൈ’ എംജി യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം
രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലാമേള “ഇണമൈ” യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്റ്റിനോസ് കോളേജിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങളോടൊപ്പം 17 A Grade നേട്ടങ്ങളും കരസ്ഥമാക്കി. വിജയികളെ സിനിമാതാരം മിയാ ജോർജ് പ്രത്യേകം അഭിനന്ദിച്ചു. ഓൺ ദി സ്പോട് പെയിന്റിംഗ് മത്സരത്തിൽ ശ്രാവൺചന്ദ്രൻ ടി.ജെ. ഒന്നാം സ്ഥാനം നേടി. ഇതുകൂടാതെ ക്ലെയ് മോഡലിങ് മത്സരത്തിൽ രണ്ടാം സ്ഥാനവും പോസ്റ്റർ ഡിസൈനിങ് Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സന്തോഷിന് ( 61 ) പരുക്കേറ്റു. രാവിലെയായിരുന്നു അപകടം. ചേർത്തല വച്ച് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർത്തല സ്വദേശി അമൽരാജിന് ( 21 ) പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് സിലോൺ കവല വച്ച് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു തലയോലപ്പറമ്പ് സ്വദേശി ജോർജ് വർക്കിക്ക് ( 61 ) Read More…











