politics

എൻ.ഡി.എ ഞീഴൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി

ബി.ജെ.പി.നേത്വത്വം നൽകുന്ന ദേശിയ ജനാധിപത്യ സഖ്യം കടുത്തുരുത്തി നിയോജകമണ്ടലം സ്ഥാനാർത്ഥി സുരേഷ് ഇട്ടി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം എൻ.ഡി.എ ഞീഴൂർ പഞ്ചായത്ത് കൺവെൻഷൻനടത്തി. ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷൻ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിനിഷ് ചൂണ്ടച്ചേരി ഉത്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സുരേഷ് ഇട്ടി പറമ്പിൽ , ബി.ജെ.പി ജില്ലാ സെക്രട്ടറി സുധീപ് നാരയണൻ , ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴിവേലിൽ, അനിൽകുമാർ Read More…

general

അബ്കാരി പ്രീണനം, സര്‍ക്കാര്‍ സ്വയം കുഴി തോണ്ടുന്നു :പ്രസാദ് കുരുവിള

ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി കൊടുക്കുന്നത് അബ്കാരി പ്രീണന നയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും തെരഞ്ഞെടുപ്പ് കാലയളവില്‍ സര്‍ക്കാര്‍ സ്വയം കുഴിതോണ്ടുകയാണെന്നും കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. നിലവിലുള്ള മദ്യനയത്തിന് വിരുദ്ധമായി അബ്കാരി ബാന്ധവ നിലപാടാണ് സര്‍ക്കാര്‍ കുറെകാലമായി സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടാണ് ‘രഹസ്യനയങ്ങളെ ഡീലെന്ന്’ ഞങ്ങള്‍ പറയുന്നത്. മദ്യവര്‍ജ്ജനം പറഞ്ഞ് അധികാരത്തിലേറി മദ്യം വ്യാപകമാക്കിയവരെ, മദ്യം മൂലം മരണപ്പെട്ടവരുടെയും കുടുംബം തകര്‍ന്നവരുടെയും Read More…

obituary

ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു) നിര്യാതനായി

പേണ്ടാനംവയൽ: ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു-58) നിര്യാതനായി. സംസ്കാരം: ഇന്ന് (24/3/26-ചൊവ്വാ ) 3.30 ന് ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഷൈബി തച്ചേരിൽ കുടുംബാംഗം. മക്കൾ: അനു, ജെഫിൻ. മരുമകൻ: ട്വിങ്കിൾ വെളുത്തേടത്തു പറമ്പിൽ രാജാക്കാട്.

erattupetta

പൂഞ്ഞാറിൽ സമഗ്രമാറ്റം കൊണ്ടുവരും; യു. ഡി.എഫ്. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ.

ഊരാറ്റുപേട്ട :കഴിഞ്ഞ അഞ്ച് വർഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടത്തിയത് വെറും പി.ആർ വർക്കുകളും ഫ്ലെക്സുകളിലൂടെയുള്ള തള്ളുകളും മാത്രമാണ്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണം കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു. ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും പണം കടമെടുക്കുന്നു. കേരളം മാറും, പൂഞാറും മാറും, വികസന മുരടിപ്പും. കാർഷിക മേഖലയുടെ തകർച്ചയും, ചെറുകിട കച്ചവടങ്ങളുടെ തകർച്ചയും അടിയന്തിര പരിഹാരം അർഹിക്കുന്നു. വന്യമ്യഗ ശല്യവും, കുടിവെള്ള ക്ഷാമവും, അടിയന്തിര പരിഹാരം കാണേണ്ട കാര്യങ്ങൾ തന്നെയാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിൽ യു.ഡി.എഫിന് Read More…

erumely

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പര്യടനത്തിന്റെ ഭാഗമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എരുമേലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

എരുമേലി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പര്യടനത്തിന്റെ ഭാഗമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്ന് എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറ, കണമല, മുക്കംപെട്ടി, ഏയ്‌ഞ്ചൽ വാലി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. പര്യടനത്തിന്റെ ഭാഗമായി വിവിധ മതസ്ഥാപനങ്ങളും അദ്ദേഹം സന്ദർശിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിൽ എത്തി വിശ്വാസികളുമായി സൗഹൃദസംഭാഷണം നടത്തി പിന്തുണ അഭ്യർത്ഥിച്ചു. പര്യടനത്തിൽ ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജ്ജുട്ടി, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, Read More…

poonjar

NDA പൂഞ്ഞാർ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

NDA പൂഞ്ഞാർ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പാറത്തോട്ടിൽ പൂഞ്ഞാർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗവുമായ ശ്രീ. പി.സി. ജോർജ്ജ് നിർവ്വഹിച്ചു. കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ, നിയോജകമണ്ഡലം ഇൻചാർജ് സജി കുരീക്കാട്ട്,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ്,മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്‌ അനൂപ് പൂവത്തൊലി,ക്ലിൻറ് അരീപ്ലക്കൽ,കെ വി നാരായണൻ, മഞ്ജീഷ്, കണ്ണൻ ചോറ്റി,ജിജോ പതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

general

മാതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026-ലെ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു

വെള്ളികുളം: മാതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026- ലെ പുതിയ പ്രവർത്തന വർഷം മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി. ഉദ്ഘാടനം ചെയ്തു. വെള്ളികുളം സെൻ്റ് തോമസ് പാരിഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻ്റ് ജെസി ഷാജി ഇഞ്ചയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. ബിനി ജോസഫ് മണ്ണാറത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.”അനുഗൃഹീത മാതൃത്വം കൂദാശകളിലൂടെ ” എന്ന പഠന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തു. ലിനി ആൻ്റണി വെള്ളാപ്പാണിയിൽ ചർച്ചകൾക്ക് നേതൃത്വം Read More…

pala

പാലായുടെ പ്രതാപം വീണ്ടെടുക്കണമെന്ന് ഓട്ടോ തൊഴിലാളികൾ; ഉറപ്പെന്ന് ജോസ്.കെ. മാണി

പാലാ: നാമനിർദ്ദേശപത്രിക സമർപ്പണത്തിന്ശേഷം പാലാ സിവിൽ സ്റ്റേഷന് മുൻവശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലുണ്ടായിന്ന ഓട്ടോ തൊഴിലാളികൾക്കിടയിലേക്കാണ് ജോസ് കെ മാണി ആദ്യം കടന്നുചെന്നത്. അവരോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ തിരഞ്ഞെടുപ്പും രാഷ്ട്രീയ കാര്യങ്ങളും ചർച്ചയായി. അവർ പറഞ്ഞു”പാലായുടെ നഷ്ടപ്പെട്ട പ്രതാപം മാണി സാറിൻ്റെ മകൻ വീണ്ടെടുക്കണം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാലായ്ക്ക് നിൽക്കുന്ന ഏറ്റവും വലിയ ഉറപ്പ് വികസന ഭൂപടത്തിലേക്ക് പാലായെ മടക്കിക്കൊണ്ടുവരും എന്നുള്ളതാണെന്ന് ജോസ് കെ മാണി അവരോട് പറഞ്ഞു. ഞങ്ങൾ അങ്ങേക്കൊപ്പം ഉണ്ടെന്നു പറഞ്ഞ് അവർ ജോസ് Read More…

kanjirappalli

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 26 മുതൽ 28 വരെ നടക്കുന്ന സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. ഗിരീഷ് നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 87146 08594, 82810 Read More…

general

വെള്ളികുളം ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 24, 25 , 26 തീയതികളിൽ

വെള്ളികുളം: നോമ്പുകാല ആചരണത്തോടനുബന്ധിച്ചു വലിയാഴ്ചയ്ക്ക് ഒരുക്കമായി വെള്ളികുളം ഇടവകയിൽ മാർച്ച് 24, 25, 26 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടത്തും. കുടക്കച്ചിറ ഡിവൈൻ റിട്രീറ്റ് സെൻ്ററിലെ ഫാ.ജോയി വള്ളിയാംതടത്തിൽ & ടീം ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാദിവസവും വൈകുന്നേരം 4.15 pm -കുരിശിന്റെ വഴി, 4.45 pm – വിശുദ്ധ കുർബാന 5. 30 pm – ഗാന ശുശ്രൂഷ 6.00 pm – വചനപ്രഘോഷണം. 8.30pm -ആരാധന. ധ്യാനത്തോടനുബന്ധിച്ച് Read More…