വേലത്തുശ്ശേരി: മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സുവർണ്ണ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചുള്ള ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും യോബേല -2026 ഇന്ന് നടക്കും. മൂന്ന് മണിക്ക് എവറസ്റ്റ് മാവടി മുപ്പതേക്കർ കരകളിൽ നിന്ന് കഴുന്ന് പ്രദിക്ഷണം. തുടർന്ന് അഞ്ചു മണിക്ക് വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന യോബേല -2026 സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിക്കും. ജല Read More…
Month: February 2026
എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം :പ്രകാശ് പുളിക്കൻ
എരുമേലി: പത്ത് വർഷം മുമ്പ് ആരംഭിച്ച എരുമേലി കുടിവെള്ള വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഇതേ വരെയായിട്ടും പ്രവർത്തനക്ഷമമാക്കുവാൻ കഴിഞ്ഞിട്ടില്ല. മണിപ്പുഴ, പ്രപ്പോസ് , മുക്കൂട്ടുത്തറ, ഇരുമ്പൂന്നിക്കര, തുരംപാറ, ഇരുമ്പൂന്നിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല , മൂക്കൻപെട്ടി, പമ്പാവാലി,ഏയ്ഞ്ചൽവാലി എന്നിവിടങ്ങളിലെ വീടുകളിൽ പൈപ്പ്ലൈനും ടാപ്പുകളും, വാട്ടർ മീറ്ററുകളും , പാണപിലാവ്, പള്ളിക്കുന്ന്, കിരിത്തോട്, എരുത്വാപ്പുഴ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചിട്ടും ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല. വേനൽ രൂക്ഷമായതൊടെ പ്രദേശവാസികൾ സ്വാകാര്യ കുടിവെള്ള വിതരണക്കാരെ ആത്രയിക്കുകയാണ്. നാഷണൽ ഹൈവേയിൽ റോഡുകൾ ക്രോസ് Read More…
മാവടി പള്ളിയിൽ സുവർണ്ണ ജൂബിലി തിരുന്നാളിന് കൊടിയേറി
വേലത്തുശ്ശേരി: മാവടി സെന്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിന്റയും തിരുന്നാളിന് തുടക്കമായി. തീക്കോയി സെന്റ്.മേരീസ് ഫൊറോന പള്ളി വികാരി റവ.ഫാ.ജോർജ് വെട്ടുകല്ലേൽ സുവർണ്ണ ജൂബിലി തിരുന്നാളിന് കൊടിയേറ്റി. ഇടവക വികാരി ഫാ.ജോർജ് അമ്പഴത്തിനാൽ സന്നിഹിതനായിരുന്നു.
ക്രിമിനോളജിയിൽ പിഎച്ച്ഡി നേടി അനുജ എബ്രഹാം
ഇടമറ്റം: ക്രിമിനോളജിയിൽ പിഎച്ച്ഡി (മദ്രാസ് യൂണിവേഴ്സിറ്റി, ചെന്നൈ) നേടിയ അനുജ എബ്രഹാം. നരിതൂക്കിൽ എബ്രഹാം (ജോണി)- ലില്ലി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഇടയോടിയിൽ ഡാർവി ജോഷി.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ
പാലാ: പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കഴിഞ്ഞ ദിവസം പാലാ അരമനയ്ക്ക് മുന്നിൽവച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തൃണമൂൽകോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പാലാ പോലീസിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും, അന്വേഷണത്തിലെ അലംഭാവം ദുരൂഹത ഉളവാക്കുന്നതാണെന്നും സജി ആരോപിച്ചു.
പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അച്ചനെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം
പാലാ രൂപത വിശൃാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അച്ചനെ പാലാ അരമനയ്ക്കു മുന്‍പില്‍ വച്ച് കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. അച്ചനെ ഇടിച്ച വെള്ള കാര്‍ നിര്‍ത്താതെ പോയി. പാലാ പൊലീസ് കേസ് എടുത്ത് അനൃേഷണം ആരംഭിച്ചു. കാലിനും മറ്റും പരുക്കുപറ്റിയ അച്ചന്‍ ചികില്‍സയിലാണ്.
പോക്സോ കേസിൽ പ്രതിക്കു 45 വർഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയും
ഈരാറ്റുപേട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊണ്ടൂർ ചേറ്റുതോട് മണ്ണിപ്പറമ്പിൽ രാഹുൽ ഷാജി (25) എന്നയാളെ 45 വർഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 1,25,000/- രൂപ അതിജീവിതക്കു നൽകുന്നതിനും, വിക്ടിം കൊമ്പൻസേഷൻ ഫണ്ടിൽ നിന്നുള്ള തുകയും നൽകുന്നതിനു ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. Read More…
‘മുന്നണിമാറ്റം അജണ്ടയിലെ ഇല്ല, അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം’; എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിച്ച് ജോസ് കെ മാണി
കേരള കോൺഗ്രസ് എം എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അത്തരം വാർത്തകളെ പൂർണ്ണമായും തള്ളി ജോസ് കെ മാണി. കേരള കോൺഗ്രസ് സംസ്ഥാന തലത്തിൽ നടത്തുന്ന മീറ്റിംഗ് ആണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയിൽ നേതാക്കൾ ഒരുമിച്ചാണ് പങ്കെടുക്കുക. ജില്ലാ തലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തൽ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മൂന്ന് പ്രദേശങ്ങളിൽ ജാഥകൾ ഉണ്ട്. മുന്നണിമാറ്റം അജണ്ടയിലെ ഇല്ല. അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം. തുറക്കുന്നവർ അത് വായിച്ചിട്ട് Read More…
വൈക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന Celastia പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രമായ “Reghuram” 2026 ജനുവരി 30-ന് തിയേറ്ററുകളിൽ പ്രശനത്തിന് എത്തുന്നു
വൈക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന Celastia പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രമായ “Reghuram” 2026 ജനുവരി 30-ന് തിയേറ്ററുകളിൽ പ്രശനത്തിന് എത്തുന്നു. ഈ ചിത്രത്തിൽ, ധ്രുവ് എന്ന പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ യുവപ്രതിഭ അരവിന്ദ് വിനോദ് അവതരിപ്പിക്കുന്നു. Agoshi എന്ന ശക്തവും ശ്രദ്ധേയവുമായ കഥാപാത്രത്തെ Capt. വിനോദ് അവതരിക്കുന്നു. ഇരു കഥാപാത്രങ്ങളും വയ്ക്കത്തിന്റെ മണ്ണിൽ നിന്നുള്ളവരാണ്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും മികച്ച നടി നരന്മാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ഹൊറർ–ആക്ഷൻ Read More…
പാറത്തോട് ചിറ ഭാഗം മേനോൻ വീട്ടിൽ രാധാമണി അന്തരിച്ചു
കാഞ്ഞിരപ്പള്ളി – പാറത്തോട് ചിറഭാഗം മേനോൻ വീട്ടിൽ രാധമണി (85) അന്തരിച്ചു. സംസ്‌കാരം (16 – 1 – 26 വെള്ളി ) ഇന്ന് 2 ന് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് പരേതനായ തങ്കപ്പൻ മേനോൻ പാറത്തോട് മേനോൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ മേനോൻ, ബിന്ദു മേനോൻ, സിന്ദു മേനോൻ, മരുമക്കൾ – സതിരാജൻ ( കുമാരനെല്ലൂർ) കുഞ്ഞുമോൻ (മേവട ) രാജേന്ദ്രൻ (ഏലപ്പാറ).











