pala

ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററിയിലെ മന്ത്രിയായ ശ്രീ ജിൻസൺ ആൻ്റോ ചാൾസ് ഇന്ന് മൂന്നാനി ഗാന്ധിസ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരവ് പ്രകടിപ്പിക്കുന്നു

പാലാ :ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററിയിൽ മന്ത്രിയായ മലയാളി ശ്രീ ജിൻസൺ ആൻ്റോ ചാൾസ് ഇന്ന് (23/01/2025) രാവിലെ 10 ന് മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപിതാവിന് ആദരവ് അർപ്പിക്കുന്നു. പാലാ നഗരപിതാവ് ശ്രീ ഷാജു വി തുരുത്തൻ, മുനിസിപ്പൽ കൗൺസിലർ സിജി ടോണി, പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, Read More…

erattupetta

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാം വാർഷികം ആഘോഷിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കെ സദൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ അൻസാരി അധ്യക്ഷത വഹിച്ചു. എം ഇ റ്റി ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് , പ്രിൻസിപ്പൽ പി പി താഹിറ ,ഹെഡ്മിസ്ട്രസ് എം പി ലീന വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ Read More…

obituary

പേഴുംകാട്ടിൽ ഏലിക്കുട്ടി ഫ്രാൻസിസ് നിര്യാതയായി

പെരിങ്ങുളം: പേഴുംകാട്ടിൽ ഏലിക്കുട്ടി ഫ്രാൻസിസ് (80) നിര്യാതയായി. മൃതസംസ്കാരം നാളെ (23.01.2025) 11 AM-ന് മുതുകാട്ടിൽ കുര്യാച്ചന്റെ ഭവനത്തിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.

thalappalam

തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു

തലപ്പലം: തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് – ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. യുഡിഎഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡന്റ് ആയത്. പ്രസിഡന്റ് Read More…

general

ബ്രൂവറി – ഡിസ്റ്റിലറി വിനാശകരമായ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ Read More…

kozhuvanal

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

കൊഴുവനാൽ : കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും സർവ്വീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഷാൽവി ജോസഫ്, ജിജിമോൾ ജോസഫ് എന്നീ അധ്യാപികമാർക്കുള്ള യാത്രയയപ്പും ജനുവരി 23, 24, തിയതികളിൽ HS ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കുട്ടികളുടെ കലാമേള ‘നിറവ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും. പ്രശസ്ത കോമഡി ആർട്ടിസ്റ്റ് സന്തോഷ് പ്രഭ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30 Read More…

kanjirappalli

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റലിൽ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 28, 29, 30, 31 തീയതികളിൽ സൗജന്യ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ്, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 91882 28226 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കിഡ്‌നിയിലെ കല്ലുകൾ, പ്രോസ്‌റേറ്റ് ഗ്രന്ഥി Read More…

kottayam

റോഡ് സുരക്ഷാ വാരാചരണം

നെഹ്‌റു യുവകേന്ദ്ര കോട്ടയത്തിന്റെയും മേരാ യുവ ഭാരതിന്റെയും നേതൃത്വത്തിൽ കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാതല റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അജിത്കുമാർ നിർവഹിച്ചു. വിദ്യാർഥികൾ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്തി. ലഘുലേഖകളും വിതരണം ചെയ്തു. വരുംദിവസങ്ങളിലും ഇവർ ബോധവത്കരണം തുടരും. ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, കാരിത്താസ് ആശുപത്രി ട്രോമാകെയർ വിഭാഗം മേധാവി Read More…

aruvithura

സ്വയരക്ഷക്ക് കരാട്ടെ പരിശീലിച്ച് അരുവിത്തുറ കോളേജിലെ വിദ്യർത്ഥിനികൾ

അരുവിത്തുറ :പെൺക്കുട്ടികൾക്ക് എതിരായ അതിക്രമ വാർത്തകൾ പെരുകുമ്പോൾ സ്വയരക്ഷക്കായി കരാട്ടെ പരിശീലിക്കുകയാണ് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ വിദ്യാർഥിനികൾ. കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു. പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള മാർഗങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട് വിമൻ സെൽ കോഡിനേറ്റർ തേജിമോൾ ജോർജ് പ്രോഗ്രാം കൺവീനർ നാൻസി Read More…

teekoy

തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സമാപനം നാളെ

തീക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സമാപനവും, സ്കൂൾദിന ആഘോഷവും, യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 10 മണിക്ക് തീക്കോയി സെന്റ് മേരിസ് പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉൽഘാടനം ചെയ്യും. വെരി.റവ.ഡോ.തോമസ് മേനാച്ചേരി (സ്കൂൾ മാനേജർ) അദ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായിരിക്കും. റവ.ഫാ.ജോർജ് പുല്ലുകാലായിൽ (സെക്രട്ടറി, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി, പാലാ) അനുഗ്രഹ Read More…