രാമപുരം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രാമപുരം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
Year: 2025
പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാൾ
പടനിലം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാൾ 2025 ജനുവരി 10 മുതൽ 19 വരെ നടക്കുമെന്ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വി ശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് Read More…
ഫ്യൂച്ചർ സ്റ്റാർസ് ഡിബേറ്റ് കോമ്പറ്റീഷൻ : തീക്കോയി സെന്റ് മേരീസ് സ്കൂളിന് ഒന്നാം സ്ഥാനം
മുണ്ടക്കയം : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഡിബേറ്റ് കോമ്പറ്റീഷനിൽ അമലു സിബി, ഹന്ന ഷിനോജ് എന്നിവരടങ്ങിയ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി നിന്നുള്ള ടീം ഒന്നാം സ്ഥാനത്തിന് അർഹരായി. ദേവാമൃത കൃഷ്ണ, മൈഥിലി സുനിൽ എന്നിവരടങ്ങിയ പൂഞ്ഞാർ എസ് എം വി ഹൈസ്കൂളിൽ നിന്നുള്ള ടീമിന് രണ്ടാം സ്ഥാനവും, Read More…
ക്ഷയരോഗ മുക്ത് ഭാരത് നൂറുദിനപരിപാടിക്ക് ജില്ലയിൽ തുടക്കം
കോട്ടയം: കോട്ടയം ജില്ലയിൽ ക്ഷയരോഗ പകർച്ചയും മരണവും തടയുന്നതിന് ക്ഷയരോഗ മുക്ത് ഭാരത് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി രോഗം പിടിപെടാൻ സാധ്യതയുള്ളവരെ എല്ലാവരെയും പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇതിനു തദ്ദേശസ്വയംഭരണസ്ഥാപങ്ങൾ നിർലോഭമായി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മുൻപ് ക്ഷയരോഗം ബാധിച്ചിട്ടുള്ളവർ, ക്ഷയരോഗികളുമായി അടുത്തിടപഴകിയിട്ടുള്ളവർ, പ്രമേഹ ബാധിതർ, പുകവലി ശീലമാക്കിയവർ, പോഷകാഹാരക്കുറവുള്ളവർ, മുതിർന്നവർ Read More…
വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളും പ്രതികൾ; സിബിഐ കുറ്റപത്രം
വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് Read More…
ഇടമറുക് സെന്റ് ആന്റണിസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥൻ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആരംഭിച്ചു
ഇടമറുക് : ഇടമറുക് സെന്റ് ആന്റണിസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥൻ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആരംഭിച്ചു. നാളെ (10/01/2025) വെള്ളിയാഴ്ച 4.45ന് കൊടിയേറ്റ് – വികാരി ഫാ. ആന്റണി ഇരുവേലിക്കുന്നേൽ. അഞ്ചുമണിക്ക് ലദീഞ്ഞ്,വിശുദ്ധ കുർബാന, നൊവേന – ഫാ. അബ്രഹാം തകടിയേൽ. ശനി (11/ 1/2025) രാവിലെ 6.30.ന് വിശുദ്ധ കുർബാന,നൊവേന. വൈകുന്നേരം അഞ്ചുമണിക്ക് ലദീഞ്ഞ്,വിശുദ്ധ കുർബാന, നൊവേന ഫാ. ജെറിൻ പുരയിടത്തിൽ OFM Cap . തുടർന്ന് ജപമാല തിരി പ്രദക്ഷിണം. 7.30ന് സ്നേഹവിരുന്ന്. ഞായർ Read More…
പുതുക്കിയ വോട്ടർപട്ടിക: ജില്ലയിൽ 16.05 ലക്ഷം വോട്ടർമാർ;കൂടുതൽ പൂഞ്ഞാറിൽ, കുറവ് വൈക്കത്ത്
കോട്ടയം : പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-827002 പേർ. പുരുഷന്മാർ-778510. പതിനാറ് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 1209 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടർമാരാണുള്ളത്. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ, 191582 (പുരുഷന്മാർ-94840, സ്ത്രീകൾ-96742). വൈക്കത്താണ് കുറവ് 163981 (പുരുഷന്മാർ-79406,സ്ത്രീകൾ-84572,ട്രാൻസ്ജെൻഡർ-3). പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ: (പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ): 18-19: 11769, 5953, 5815, 120-29: 220557, 111601, Read More…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിൽ എ ഗ്രേഡ് നേടി ജ്യുവൽ എലിസബത്ത് അലക്സ്
തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടിയ ജ്യുവൽ എലിസബത്ത് അലക്സ് തീക്കോയി സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. ചിത്രരചന, കാർട്ടൂൺ എന്നീ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടക ആചാര്യനും, നടനുമായ ജി. കെ. പന്നാം കുഴി ആണ് മോണോആക്റ്റിൽ ജ്യുവലിന്റെ ഗുരു. പൂക്കാലം, സ്വർഗം എന്നീ സിനിമകളിലും ജ്യുവൽ അഭിനയിച്ചിട്ടുണ്ട്.
തണ്ണിമത്തൻ കൃഷിയുമായി കുടുംബശ്രീ: ‘വേനൽ മധുരത്തി’ന് ജില്ലയിൽ ഇന്നു തുടക്കം
കോട്ടയം :വേനൽകാലത്ത് ഗുണമേന്മയുളള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭ്യമാക്കാനുമായി ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്ത് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കൃഷിയിറക്കും. ‘വേനൽ മധുരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 12.30 ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 102-മത് വാർഷികാഘോഷം 2025 ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. മഹാകവി Read More…











