മറ്റക്കര : അൽഫോൻസാഗിരി ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5 ന് കൊടിയേറ്റ് 5.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന (റവ. ഫാ. ആൻ്റെണി തോണക്കര),6.30 ന് സിമിത്തേരി സന്ദർശനം, പൊതു പ്രാർത്ഥന, 7 ന് വാഹന വെഞ്ചരിപ്പ്. ഫെബ്രുവരി 1 ശനി വൈകിട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (റവ ഫാ.സ്കറിയ മലമാക്കൽ), 7 ന് ജപമാല പ്രദക്ഷിണം, 7.45 ന് കഴുന്നു നേർച്ച Read More…
Year: 2025
നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ നിര്യാതനായി
മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
പ്രായത്തെ വെല്ലുന്ന മാസ്മരിക പ്രകടനവുമായി പൂഞ്ഞാറിലെ 1980- 90 കളിലെ ക്രിക്കറ്റ് താരങ്ങൾ
പൂഞ്ഞാർ: പനച്ചികപ്പാറ 1980-90 കാലഘട്ടത്തിൽ പൂഞ്ഞാർ, പനച്ചികപ്പാറ ഗ്രൗണ്ടികളിലെ നിറസാന്നിധ്യാമായിരുന്ന ക്രിക്കറ്റ് താരങ്ങൾ ഏറ്റുമുട്ടി. ഓർമിക്കുക എന്നത് എത്ര മനോഹരമാണ് കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓർത്തെടുക്കുക 1980-90 കാലങ്ങളിൽ ക്രിക്കറ്റിൽ തിളങ്ങി നിന്നവർ പൂഞ്ഞാറിലെ തങ്ങളുടെ ഇഷ്ട മൈതാനത്ത് വീണ്ടും ഒത്തുകൂടി. പ്രായം സംഖ്യ മാത്രമാണെന്ന് തെളിച്ചുകൊണ്ട് ജി.വി രാജ സ്റ്റേഡിയത്തിൽ ആ കാലഘട്ടത്തിൽ പനച്ചികപ്പാറയിലെ പ്രഗത്ഭ ടീം ആയ ജി.വി രാജ ക്ലബ്ബും പൂഞ്ഞാറിലെ സിറ്റിസൺ ക്ലബ്ബും തമ്മിലായിരുന്നു സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. കൗമാരകാലഘട്ടത്തിൽ Read More…
സലേഷ്യൻ സഭാംഗമായ കവീക്കുന്ന് പനയ്ക്കച്ചാലിൽ ഫാ. പി ജെ അബ്രാഹം കൊൽക്കത്തയിൽ നിര്യാതനായി
പാലാ: കവീക്കുന്ന് പനയ്ക്കച്ചാലിൽ പരേതരായ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ ഇളയപുത്രനും പനയ്ക്കച്ചാലിൽ കൊച്ചേട്ടൻ്റെ സഹോദരനുമായ ഫാ പി ജെ അബ്രാഹം കൊൽക്കൊത്തയിൽ നിര്യാതനായി. സംസ്കാരം 01/02/2025 ഉച്ചയ്ക്ക് 1ന് കൊൽക്കത്തയിലെ ബാൻഡൽ ബസലിക്കയിൽ നടക്കും. പരേതൻ്റെ മാതാവ് ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. ഫാ പി ജെ അബ്രാഹം 1956 ൽ സലേഷ്യൻ സഭയിൽ ബ്രദറായി നിത്യവ്രത വാഗ്ദാനത്തിനുശേഷം ഒരു യുവ ബ്രദർ എന്ന നിലയിൽ കാത്തലിക് ഓർഫൻ പ്രസ് കൊൽക്കത്താ മിഷൻ പ്രൊക്കുറേറ്റർ ആയി ആസ്സാം, Read More…
തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്
പാലാ : തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ നാരായണൻ നമ്പൂതിരി (68 ) നിർമ്മല ( 60 ) ശരത് ( 33 ) കൃഷ്ണേന്ദു ( 29 ) എന്നിവർക്കാണ് പരുക്കേറ്റത്.
ഗാന്ധിയൻ മൂല്യങ്ങൾ അപ്രാപ്യവും സാങ്കൽപ്പികവുമല്ല: റോഷ്ണി തോംസൺ
പാലാ: സത്യവും അഹിംസയും ലാളിത്യവും സ്വന്തം ജീവിതത്തിൽ ആയുധങ്ങളാക്കി ലോകത്തെയാകെ മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പറഞ്ഞു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച വിശ്വശാന്തിദിനാചരണവും ഗാന്ധിസ്മൃതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഏതൊരു വ്യക്തിക്കും ഏറ്റവും ബലവാനായ ശത്രുവിനെതിരെ പോരാടാൻ കഴിയുമെന്ന് ലോകത്തിനു കാണിച്ചു തരാൻ ഗാന്ധിജി സാധിച്ചെന്ന് റോഷ്‌ണി ചൂണ്ടിക്കാട്ടി. ഗാന്ധിജി ഒരു ചരിത്രപുരുഷൻ മാത്രമല്ല രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഒരു Read More…
പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. റിട്ട. പോലീസ് സൂപ്രണ്ട് എൻ. രാജേന്ദ്രൻ ഐ പി എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. അധ്യാപകരും അനധ്യാപകരും മാർച്ച് പാസ്റ്റിൽ വിദ്യാർഥികളോടൊപ്പം അണിചേർന്നത് ശ്രദ്ധേയമായി. ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ യെല്ലോ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ Read More…
കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്ന കെ. എം. മാണിസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു. പെരുന്നിലം ആവേ മരിയ സെന്റിൽ നടന്ന ദിനാചരണം മുൻ എം.എൽ.എയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫസർ.വി.ജെ.ജോസഫ് നിർവ്വഹിച്ചു. മണ്ഡലം പ്രസിസന്റ് അഡ്വ. ജയിംസ് വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ.ആൻസി ജോസഫ്, സോജൻ ആലക്കുളം, അഡ്വ.തോമസ് അഴകത്ത്, പി.എസ്.എം.റംലി, ലീനാ ജയിംസ്, അൻസാരി പാലയംപറമ്പിൽ, ബാബു Read More…
കെ.എം.മാണി ജീവിതം കൊണ്ട് ഏവർക്കും നന്മകൾ സമ്മാനിച്ചു: സ്വാമി വീതസം ഗാനന്ദ മഹാരാജ്
പാലാ: കെ.എം.മാണി സ്വന്തം ജീവിതം കൊണ്ട് ഏവർക്കും നന്മ വിളമ്പി എന്ന് അരുണാപുരം ശ്രീ രാമകൃഷ്ണാ മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് പറഞ്ഞു. കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയും കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് പാലാ മരിയ സദനം അഭയകേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സ്വാമി വീതസംഗാനന്ദ. യോഗത്തിൽ സന്തോഷ് മരിയസദൻ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ: ജോസഫ് മലേപ്പറമ്പിൽ Read More…
കോട്ടയത്ത് പെട്രോൾ പമ്പുകളിൽ മോഷണം പതിവാകുന്നു; സുരക്ഷ വർധിപ്പിക്കണമെന്ന് ഉടമകൾ
കോട്ടയത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് തുടർച്ചയായി നടന്നത്. ഇതേ തുടർന്ന് പമ്പുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ടു. കടുത്തുരുത്തി മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ മൂന്ന് പമ്പുകളിലാണ് മോഷണങ്ങൾ നടന്നത് . ഇതു കൂടാതെ മറ്റ് സ്ഥലങ്ങളിലും സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ടെന്നാണ് പമ്പുടമകൾ പറയുന്നത്. രാത്രികാലങ്ങളിൽ മുഖം മറച്ച് ബൈക്കിൽ എത്തുന്ന രണ്ടംഗ സംഘമാണ് മോഷണം നടത്തുന്നത്. ഒരേ രീതിയിലാണ് മോഷണങ്ങളെന്നും പമ്പുടമകൾ പറയുന്നു. മോഷണം പതിവാകുന്ന സാഹചര്യത്തിൽ Read More…











