kuravilangad

എം.ജി. ബിരുദ പരീക്ഷ: റാങ്കുകളുടെ നിറവിൽ ദേവമാതാ കോളേജ്

കുറവിലങ്ങാട്: എം.ജി. യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ നിരവധി റാങ്കുകളുമായി കുറവിലങ്ങാട് ദേവമാതാ കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. പാഠ്യപാഠ്യേതര രംഗങ്ങളിൽ ദേവമാതാ കോളേജ് പുലർത്തിപ്പോരുന്ന അതുല്യമായ മികവിന്റെ സാക്ഷ്യ മായി ദേവമാതായിലെ കുട്ടികൾ നിരവധി റാങ്കുകൾ കരസ്ഥമാക്കി. ദേശീയ സംസ്ഥാനതല മൂല്യനിർണയങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുള്ള കോളേജിൻ്റെ പ്രവർത്തനമികവിന്റെ മറ്റൊരു ഉദാഹരണമാണ് റാങ്കുകൾ. ബി. എ. മലയാളത്തിന് വിവേക് വി. നായർ ഒന്നാം റാങ്കും ടി. അശ്വതി ഏഴാം റാങ്കും എലിസബത്ത് ജോസ് ഒൻപതാം റാങ്കും നേടി. Read More…

general

ലയൺസ് മൾട്ടിപ്പിൾ ബെസ്റ്റ് PRO പുരസ്‌കാരം അഡ്വ. ആർ. മനോജ്‌ പാലായ്ക്ക്

കേരളത്തിലെ 14 റവന്യു ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് മൾട്ടിപ്പിൾ 318 ലെ 5 ലയൺസ് ഡിസ്ട്രിക്റ്റു കളിലെ മികച്ച പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കുള്ള 2023-24 ലെ ബെസ്റ്റ് PRO പുരസ്‌കാരം അഡ്വ. ആർ. മനോജ്‌ പാലായ്ക്ക് ലഭിച്ചു. എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മൾട്ടിപ്പിൾ കൺവെൻഷനിൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാറും, മുൻ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ V.P നന്ദകുമാറും ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് Read More…

aruvithura

PSWS അരുവിത്തുറ സോൺ വാർഷികം

അരുവിത്തുറ: PSWS വാർഷികവും ബോധവൽക്കരണ ക്ലാസും 2025 മെയ് മാസം 20 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പാരീഷ് ഹാളിൽ നടക്കും. സെമിനാറുകൾ, വിവിധ സ്റ്റാളുകൾ, നൈറ്റി മേള തുടങ്ങിയവയും 10am മുതൽ 11 am വരെ കുടുംബാംഗങ്ങൾ ആധുനിക ലോകത്തിൽ എന്ന വിഷയത്തിൽ ഫിസിഷ്യനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം.ചാക്കോയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും തുടർന്ന് പൊതുസമ്മേളനവും നടക്കും.

pala

മെയ് 20 കരിദിനമായി ആചരിക്കും

പാലാ: കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 ന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും പ്രകടനവും നടത്താന്‍ തീരുമാനിച്ചു. വൈകിട്ട് 5 ന് പാലാ ഗവ. ജനറല്‍ ആശുപത്രി ജഗ്ഷനില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ച് ളാലം ജംഗ്ഷനില്‍ ചേരുന്ന സമാപന യോഗം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തില്‍ ജോര്‍ജ് പുളിങ്കാട്, എന്‍.സുരേഷ്, ചാക്കോ Read More…

uzhavoor

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത്

ഉഴവൂർ :മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാല രോഗങ്ങൾക്ക് തടയിടുന്നതിനും, വെള്ളപ്പൊക്കം, മഴക്കെടുതി എന്നിവ ഒഴിവാക്കുന്നതിനുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൂർത്തീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ടൌണുകളും ഓടകളും വൃത്തിയാക്കുക, കൊതുക് നിവാരണം നടത്തുക, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക, തോടുകൾ വൃത്തിയാക്കുക, അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി നീക്കുക, വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയാണ് അടിയന്തിരമായി നടത്തുന്ന പ്രവർത്തനങ്ങൾ. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി അടിയന്തരിമായി തന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ് Read More…

weather

മഴ കനക്കും; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. Read More…

kuravilangad

പക്ഷാഘാത ബോധവൽക്കരണ പരിപാടികളുടെ സമാപനം നടന്നു

കുറവിലങ്ങാട്: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാ​ഗമായി പിതൃവേദിയുമായി സഹകരിച്ചു രൂപതയിലെ വിവിധ പള്ളികളിൽ നടത്തി വന്ന പക്ഷാഘാത ബോധവൽക്കരണ പരിപാടിയുടെ സമാപനം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടന്നു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ജനകീയമായ കൂടുതൽ Read More…

kottayam

ഡാക് അദാലത്ത്

കോട്ടയം: കോട്ടയം പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് മേയ് 26 ന് രാവിലെ 11 മണിക്ക് കോട്ടയം തപാൽ വിഭാഗം സീനിയർ സൂപ്രണ്ട് ഓഫീസിൽ നടക്കും. തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോട്ടയം ഡിവിഷൻ, കോട്ടയം- 686001 എന്ന വിലാസത്തിൽ മേയ് 21 വരെ പൊതുജനങ്ങൾക്കു നൽകാം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് – മാർച്ച് 2025 എന്ന് എഴുതണം. വിശദ വിവരത്തിന് ഫോൺ: Read More…

poonjar

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം അനുവദിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തോടനുബന്ധിച്ച് വികസന പദ്ധതികൾ നടപ്പാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി 43 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. നയനാനന്ദകരമായ ഈ ദൃശ്യഭംഗിയും, പ്രകൃതി രമണീയമായ ഈ പ്രദേശവും സന്ദർശിക്കുന്നതിന് ധാരാളം വിനോദസഞ്ചാരികൾ നിത്യേന എത്തിച്ചേരാറുണ്ട്. എന്നാൽ നാളിതുവരെയായും ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളും, പ്രദേശവാസികളും Read More…

bharananganam

ഭരണങ്ങാനം സെൻ്റ് ലിറ്റിൽ ത്രേസ്യാസ് എൽ.എസ്.എസ്. പരീക്ഷയിലും മുൻപന്തിയിൽ

ഭരണങ്ങാനം: 2024-25 പ്രവർത്തന വർഷത്തിൽ നടത്തപ്പെട്ട എൽ.എസ്.എസ്. പരീക്ഷയിലും ചരിത്രവിജയം ആവർത്തിച്ച് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂളിലെ കുരുന്നുകൾ. പാഠ്യ-പാഠ്യേതര, കലാ-കായിക മേഖലകളിലെല്ലാം മികവാർന്ന പ്രവർത്തനങ്ങളുമായി പാലാ ഉപജില്ലയിലെതന്നെ മികച്ച പ്രൈമറി സ്കൂളായി കീർത്തികേട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ 18 കുട്ടികളാണ് ഇത്തവണ എൽ.എസ്.എസ്. വിജയികളായത്. വിജയികളായ ആരാധ്യ സുമേഷ്, അനറ്റ് മരിയ പി. റ്റി., എയ്ഞ്ചൽ ജിമ്മി, എയ്ഞ്ചൽ ജോൺ, ആൻജെനി മാത്യു, ഹന്ന എലിസബത്ത് ടോണി, റിയ Read More…